????????? ?????? ????????? ????????????????

ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി  സല്‍മാന്‍ രാജാവ് റിയാദിലത്തെി 

റിയാദ്: ഗള്‍ഫ് പര്യടനം അവസാനിപ്പിച്ച് സല്‍മാന്‍ രാജാവ് റിയാദില്‍ മടങ്ങിയത്തെി. യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ ഒൗദ്യോഗിക സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് അദ്ദേഹം തലസ്ഥാനത്ത് തിരിച്ചത്തെിയത്. യു.എ.ഇ സന്ദര്‍ശനത്തോടെയാണ് പര്യടനം തുടങ്ങിയത്. യു.എ.ഇയുടെ വര്‍ണ ശബളമായ ദേശീയ ദിനാഘോഷത്തില്‍ കൂടി അദ്ദേഹം പങ്കു ചേര്‍ന്നു. രാഷ്ട്രത്തിന്‍െറ പരമോന്നത ബഹുമതി നല്‍കിയാണ് സല്‍മാന്‍ രാജാവിനെ ഭരണാധികാരികള്‍ ആദരിച്ചത്. അവിടെ നിന്ന് ഖത്തറിലേക്കാണ് പോയത്. പിന്നീട് ബഹ്റൈനിലത്തെിയ രാജാവ് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുത്തു. ഉച്ചകോടി സമാപിച്ചതിന് ശേഷമാണ് കുവൈത്ത് സന്ദര്‍ശിച്ചത്. സൗദി ഭരണാധികാരിയായതിന് ശേഷം ആദ്യമായി ഗള്‍ഫ് പര്യടനം നടത്തിയ സല്‍മാന്‍ രാജാവിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. അതത് രാജ്യങ്ങളിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ പൗര സമൂഹം തന്നെ സ്വീകരണ ചടങ്ങുകള്‍ക്ക് സാക്ഷിയാകാനത്തെി. റിയാദിലെ കിങ് സല്‍മാന്‍ വ്യോമ താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍, വിനോദ വകുപ്പിന്‍െറ മേധാവിയും സല്‍മാന്‍ രാജാവിന്‍െറ മകനുമായ അമീര്‍ സുല്‍ത്താന്‍, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, സൈനിക മേധാവികള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിക്കാനത്തെി. 
Tags:    
News Summary - traveling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.