????????? ?????????? ???????? ??????? ????????????????

അൽഖോബാറിൽ വഴിയരികിൽ ഉപേക്ഷിച്ച 300 ഒാളം വാഹനങ്ങൾ പിടിച്ചെടുത്തു 

ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ അൽഖോബാർ നഗരസഭ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ  300 വാഹനങ്ങൾ പിടിച്ചെടുത്തു. നഗരസഭയുടെ കീഴിൽ വിവിധയിടങ്ങളിലായി മാസങ്ങളോളം വഴിയോരങ്ങളിൽ കിടന്ന വാഹനങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. ഇതിൽ 15 ലേറെ വാഹനങ്ങൾ പൂർണമായും ഉപയോഗ്യ ശൂന്യമായവയാണെന്നും ഇവ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 പ്രവിശ്യ തലത്തിൽ നടന്നു വരുന്ന നഗര ശുചീകരണത്തി​​െൻറ ഭാഗമായാണ് മൂന്ന് മാസത്തോളം നീണ്ടുനിന്ന ഇത്തരമൊരു നടപടി. വാഹന ഉടമകൾ ഉടൻ അധികൃതരുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്ന നോട്ടീസ് വാഹനങ്ങൾക്ക് മുകളിൽ പതിച്ചിട്ടുണ്ട്. എന്നിട്ടും ബന്ധപ്പെടാതെ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പൂർണമായും ഗതാഗത വകുപ്പി​​െൻറ കീഴിൽ നിർദിഷ്​ട സ്ഥലത്തേക്ക് നീക്കം ചെയ്യും. പിന്നീട് ഗതാഗത വകുപ്പ്  വാഹന ഉടമകലെ ബന്ധപ്പെടുകയും തുടർ നിയമ നടിപടികൾ സ്വീകരിക്കുകയും ചെയ്യും. മൂന്ന് മാസത്തിനു ശേഷവും ഉടമയെ കണ്ടെത്താനായില്ലെങ്കിൽ വാഹനങ്ങൾ കണ്ടുകെട്ടുകയും വിൽപന നടത്തുകയും ചെയ്യാനാണ് പദ്ധതിയെന്ന് അൽഖോബാർ നഗരസഭാ ഔദ്യോഗിക വക്താവ് സുൽത്താൻ അൽസായിദി അറിയിച്ചു.ഉപയോഗ്യ ശൂന്യമായ വാഹനങ്ങളും വാഹനഭാഗങ്ങളും അലക്ഷ്യമായി  ഉപേക്ഷിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 

നഗരം വൃത്തിഹീനമാവുമെന്നതിലുപരി മറ്റ് വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലങ്ങളും ഇത്തരം വാഹനങ്ങൾ കവർന്നെടുക്കുന്നു. വഴിയരികിലും പൊതു സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും പിഴ ചുമത്തും. മോഷ്​ടിച്ച ശേഷം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഇവയിലുണ്ടാവിനിടയുണ്ട്. പല വാഹനങ്ങളും അത്തരത്തിൽ ഉടമകൾക്ക് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ വിശദശാംശങ്ങൾക്ക് 940 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - traffic-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.