റിയാദ്: സൗദിയില്‍ ട്രാഫിക് നിയമലംഘനം നിരീക്ഷിക്കാന്‍ അതിനൂതന സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ബസ്സാമി. റോഡ് പ്രതലത്തില്‍ സ്ഥാപിക്കുന്ന സെന്‍സറുകളും സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഉപയോഗം എന്നിവ നിരീക്ഷിക്കുന്ന കാമറകളും ഇതിെൻറ ഭാഗമാണ്.
അമിതവേഗതയും അശ്രദ്ധയും കാരണം സംഭവിക്കുന്ന അപകടങ്ങളില്‍ പൊലിയുന്ന മനുഷ്യജീവെൻറ എണ്ണം കുറക്കാന്‍ ട്രാഫിക് നിയമങ്ങൾ കര്‍ശനമാക്കേണ്ടത് അനിവാര്യമാണെന്നും അല്‍ബസ്സാമി കൂട്ടിച്ചേര്‍ത്തു.
സാഹിര്‍ കാമറകള്‍ക്കും താൽകാലികമായി റോഡുകളില്‍ സ്ഥാപിക്കുന്ന കാമറകള്‍ക്കും പുറമെയാണ് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സാഹിര്‍ സംവിധാനം വന്നതിന് ശേഷം അപകടനിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നിരീക്ഷണ സംവിധാനം കൂടുതൽ കർക്കശമാക്കാൻ ട്രാഫിക് വിഭാഗം തീരുമാനിച്ചത്. 1437 ഹിജ്റ വര്‍ഷത്തില്‍ 999 പേര്‍ അപകടങ്ങളില്‍ മരണപ്പെട്ടപ്പോള്‍ 1438ല്‍ അത് 828 ആയി കുറഞ്ഞു.
1437ല്‍ 2545 പേര്‍ക്ക് വാഹനാപകടങ്ങളില്‍ പരിക്കേറ്റപ്പോള്‍ 1438ല്‍ 2368 ആയി. റമദാനിലാണ് ഏറ്റവും കൂടിയ അപകടനിരക്ക് രേഖപ്പെടുത്തിയത്. അമിതവേഗതയും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നതും ഡ്രൈവിങ്ങിനിടെയിലെ മൊബൈല്‍ ഉപയോഗവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.