റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ തവണകളായി അടക്കാനാകില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഒന്നിലധികം നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ ഒന്നിച്ച് അടക്കേണ്ടതില്ലെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. പിഴ ചുമത്തപ്പെട്ട കേസുകളില്‍ ജവാസാത്തിെൻറ ഒാൺലൈൻ സേവനമായ ‘അബ്ഷിര്‍’ വഴി പുനഃപരിശോധനക്ക് അപേക്ഷിക്കാൻ ഡ്രൈവര്‍മാര്‍ക്ക് അവസരമുണ്ട്. ഒരു നിയമലംഘനത്തിനുള്ള പിഴ എത്ര ഉയര്‍ന്നതാണെങ്കിലും അത് ഒറ്റത്തവണയായിതന്നെ അടക്കണം. തവണ വ്യവസ്ഥയില്‍ അടക്കുന്നതിനുള്ള സംവിധാനം നിലവിലില്ല.
അതേസമയം, ഒരാള്‍ക്കുതന്നെ വിവിധ നിയമലംഘനങ്ങള്‍ക്കായി ഒന്നിലധികം പിഴ ചുമത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഓരോന്നും ഓരോ തവണയായി അടച്ചാൽ മതി. ട്രാഫിക് പിഴയുണ്ടെങ്കിൽ അത് അടച്ച് തീർത്തിേട്ട ഡ്രൈവിങ് ലൈസൻസ്, വെഹിക്കിൾ പെർമിറ്റ് (ഇസ്തിമാറ) എന്നിവ പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനും നഷ്ടപ്പെട്ടതിന് പകരം മറ്റൊന്ന് നേടുന്നതിനും അപേക്ഷ നൽകാനാവൂ.
ട്രാഫിക് പിഴ കുടിശ്ശികയുണ്ടെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. കൂടാതെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ റദ്ദാക്കുന്നതിനും വാഹനങ്ങളുടെ പദവി ശരിയാക്കുന്നതിനും ഇതേരീതിയിൽ മുൻ പിഴകളെല്ലാം അടച്ച് ക്ലിയറൻസ് നേടിയിരിക്കണം. നിയമലംഘനങ്ങളുടെ പേരിൽ കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ച് കിട്ടുന്നതിനും നേരത്തേ ചുമത്തപ്പെട്ട പിഴകള്‍ മുഴുവന്‍ അടച്ചിരിക്കണം. നിയമലംഘനത്തിന് പിഴചുമത്തപ്പെട്ടതില് പിശകുണ്ടെങ്കിൽ 30 ദിവസത്തിനകം അബ്ഷിര്‍ സേവനം വഴി പരാതി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.