കെ.​എം.​സി.​സി ജി​ദ്ദ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ജി​ദ്ദ​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ആ​രോ​ഗ്യ പ​ദ്ധ​തി​ക്ക് തു​ട​ക്കം

ജി​ദ്ദ: നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ രോ​ഗി​ക​ൾ​ക്ക്​ ചി​കി​ത്സാ​ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ ജി​ദ്ദ കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി ആ​രോ​ഗ്യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 10 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യു​ടെ ആ​രോ​ഗ്യ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ക.

‘കെ.​എം.​സി.​സി കെ​യ​ർ ആ​ൻ​ഡ് ക്യൂ​ർ’ എ​ന്ന ഈ ​ആ​രോ​ഗ്യ പ​ദ്ധ​തി​യി​ലേ​ക്ക്​ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ 300-ഓ​ളം രോ​ഗി​ക​ളെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. പ്ര​വാ​സി​കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ഥ​മ​പ​രി​ഗ​ണ​ന ന​ൽ​കും. മ​ണ്ണാ​ർ​ക്കാ​ട് സി.​എ​ച്ച് സെൻറ​റി​നും കെ.​എം.​സി.​സി ജി​ദ്ദ ആ​ല​ത്തൂ​ർ മ​ണ്ഡ​ലം വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ അ​ൻ​ഷാ​ദി​െൻറ മ​ക​ൻ മു​ഹ​മ്മ​ദ് അ​ഹി​യാ​െൻറ ചി​കി​ത്സ​ക്കും ധ​ന​സ​ഹാ​യം ന​ൽ​കും.

ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ലെ പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ 250 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ൻ മു​ഖ്യ​മ​ന്ത്രി​യും വി​ഭ്യാ​ഭ്യാ​സ പ​രി​ഷ്ക​ർ​ത്താ​വു​മാ​യി​രു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ നാ​മ​ധേ​യ​ത്തി​ൽ എ​ജ്യു സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി വ​ഴി 15 ല​ക്ഷ​ത്തോ​ളം രൂ​പ വി​ത​ര​ണം ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലാ​യി ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ക​യും അ​ത് പൂ​ർ​ത്തി​യാ​ക്കു​ക​യൂം ചെ​യ്ത​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ളി​ലേ​ക്ക് കെ.​എം.​സി.​സി​യു​ടെ ക​രു​ത​ൽ ഉ​റ​പ്പ് വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​വ​ർ​ഷം ആ​രോ​ഗ്യ മേ​ഖ​ല​യി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. ഇ​തി​നാ​യി 12 മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും 40 ഓ​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ​യും കീ​ഴി​ൽ ഈ ​പ​ദ്ധ​തി ജി​ല്ല​യി​ലെ മു​ഴു​വ​ൻ മേ​ഖ​ല​ക​ളി​ലും എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ധ​ന​സ​ഹാ​യ വി​ത​ര​ണോ​ത്ഘാ​ട​നം ‘പ്ര​വാ​സി കു​ടും​ബ​സം​ഗ​മം’ എ​ന്ന പേ​രി​ൽ അ​ടു​ത്ത മാ​സം ചെ​റു​പ്പു​ള​ശ്ശേ​രി​യി​ൽ വെ​ച്ച് ന​ട​ക്കും. മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ൾ, ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​ർ, കെ.​എം.​സി.​സി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബു​ള്ള പ​ട്ടാ​മ്പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞി​മു​ഹ​മ്മ​ദ് കോ​ട്ടോ​പ്പാ​ടം, ട്ര​ഷ​റ​ർ ഷ​ഹീ​ൻ ത​ച്ച​മ്പാ​റ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി യൂ​സ​ഫ​ലി തി​രു​വേ​ഗ​പ്പു​റ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി കാ​ഞ്ഞി​ര​പ്പു​ഴ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Jeddah KMCC Palakkad District Committee Health Project launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.