ടി.പി. മുഹമ്മദ് രചിച്ച ‘ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങൾ: അമേരിക്ക മുതൽ തുർക്കി വരെ’ എന്ന സഞ്ചാര സാഹിത്യ കൃതിയുടെ സൗദി തല പ്രകാശനം ഷിബു ചക്രവർത്തി, നൗഫൽ മാസ്റ്റർക്ക് നൽകി നിർവഹിക്കുന്നു
ദമ്മാം: അൽ മുന ഇൻറർനാഷനൽ സ്കൂൾ മാനേജിങ് ഡയറക്ടർ ടി.പി. മുഹമ്മദ് രചിച്ച ‘ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങൾ: അമേരിക്ക മുതൽ തുർക്കി വരെ’ എന്ന സഞ്ചാര സാഹിത്യ കൃതിയുടെ സൗദി തല പ്രകാശനം ദമ്മാമിൽ നടന്നു. ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി അൽമുന സ്കൂൾ പ്രിൻസിപ്പൽ നൗഫൽ മാസ്റ്റർക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ജോളി ലോനപ്പൻ, ഡോ. സിന്ധു ബിനു, ഹുദ അൽ നൂർ സ്കൂൾ പ്രിൻസിപ്പൽ സാജിത ജാസ്മിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കോഴിക്കോട് ഡെസ്റ്റിനി ബുക്ക്സ് ആണ് പ്രസാധകർ. സൗദി മലയാളി സമാജം പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ പുസ്തകം പരിചയപ്പെടുത്തി. ഡെസ്റ്റിനി ബുക്സ് ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. ആലി കുട്ടി ഒളവട്ടൂർ, ടി.പി. അബ്ദുൽ അസീസ് എന്നിവർ ചേർന്ന് മുഖ്യാഥിതിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ആലികുട്ടി ഒളവട്ടൂർ (കെ.എം.സി.സി), ബിജു കല്ലുമല (ഒ.ഐ.സി.സി), പ്രദീപ് കൊട്ടിയം (നവോദയ), ഷാജി മതിലകം (നവയുഗം), അബു ജർഫാസ് മൗലവി (ഇസ്ലാമിക് സെൻറർ), കെ.എം. ബഷീർ സാഹിബ് (കെ.ഐ.ജി) എന്നിവർ സംസാരിച്ചു. അബ്ദുൽ ഹമീദ്, നാസ് വക്കം, മുരളി ഊട്ടുകുളം, പവനൻ മൂലക്കൽ, ഇ.കെ. സലീം, രഞ്ജിത്ത് വടകര, നാച്ചു അണ്ടോണ, ഡോ. അജി വർഗീസ്, ഡോ. ബിജു, ഡോ. രാജീവൻ, നജീബ് ചീക്കിലോട്, അമീർ അലി, സൈനു കുമളി, ഹുസ്സൈൻ വേങ്ങര, നജീം ബഷീർ, ഷംസുദീൻ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം, മുജീബ് കൊളത്തൂർ, റഫീഖ് കൂട്ടിലങ്ങാടി, സത്താർ, മുനീർ തലശ്ശേരി, ഒ.പി. ഹബീബ്, ഇഖ്ബാൽ ആനമങ്ങാട്, റഷീദ് ഉമർ, അഷ്റഫ് ആലുവ, മുജീബ് ഈരാറ്റുപേട്ട, മുസ്തഫ പാവയിൽ, ശബ്ന നജീബ്, സോഫിയ ഷാജഹാൻ, അഡ്വ. ഷാഹിന എന്നിവർ പങ്കെടുത്തു. അൽ മുന സ്കൂൾ ജനറൽ മാനേജർ കാദർ വാണിയമ്പലം സ്വാഗതവും സമദ് വേങ്ങര നന്ദിയും പറഞ്ഞു. രചയിതാവ് ടി.പി. മുഹമ്മദ് മറുപടി പ്രസംഗം നടത്തി. ബക്കർ എടയന്നൂർ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.