ജിദ്ദ: വേതനം സംരക്ഷണ പദ്ധതി പൂർണ വിജയത്തിലേക്ക് അടുക്കുന്നതായി മാനവ വിഭവശേഷി മന്ത്രാലയം. 'മുദദ്' പ്ലാറ്റ്ഫോമിലൂടെയാണ് വേതന സംരക്ഷണ പദ്ധതിയുടെ പുതിയ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടത്. 30നും 99 നുമിടയിൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളുടെ വേതന സംരക്ഷണ പരിപാടിയുമായുള്ള പ്രതിബദ്ധത 90 ശതമാനമായി ഉയർന്നിരിക്കുന്നു. നേരത്തേ ഇത് 80 ശതമാനമായിരുന്നു. 100 ൽ കൂടുതൽ ആളുകളുള്ള സ്ഥാപനങ്ങളിലെ വേതന സംരക്ഷണ പദ്ധതി പ്രതിബദ്ധത 90 മുതൽ 95 ശതമാനം വരെയെത്തിയിട്ടുണ്ട്. 2021 നവംബറിലാണ് 'മുദദ്' പ്ലാറ്റ്ഫോം വഴി വേതന സംരക്ഷണ പരിപാടിയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ മന്ത്രാലയം ആരംഭിച്ചത്. വിഷൻ 2030 െൻറ സംരംഭങ്ങളിലൊന്നാണ് മുദദ് പ്ലാറ്റ്ഫോം. മാനവവിഭവശേഷി മന്ത്രാലയത്തിെൻറ മേൽനോട്ടത്തിലും സൗദി അറേബ്യൻ സെൻട്രൽ ബാങ്കിെൻറ പിന്തുണയിലും സോഷ്യൽ ഇൻഷുറൻസ് ജനറൽ ഓർഗനൈസേഷെൻറയും തകാമുൽ ഹോൾഡിങ് കമ്പനിയുടെയും പ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.