ശക്തമായ മഴയെ തുടർന്ന് തകർന്ന നിരത്തുകൾ ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം
യാംബു: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ ശക്തമായ മഴയെ തുടർന്ന് തകർന്ന റോഡുകളും മറ്റു വഴികളും ഗതാഗതയോഗ്യമാക്കാൻ ഊർജിത ശ്രമങ്ങളുമായി അധികൃതർ. രാജ്യത്തിെൻറ പടിഞ്ഞാറൻ മേഖലയിലെ ചില ഭാഗങ്ങളിലാണ് റോഡുകളിൽ വെള്ളക്കെട്ടുമൂലവും താഴ്വരകളിലെ ഒഴുക്കുമൂലവും വഴികൾ കൂടുതൽ തടസ്സപ്പെട്ടത്.
അൽഅയ്സിലെ കുറെ പ്രദേശങ്ങൾ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടതായി റിപ്പോർട്ടുണ്ട്. യാംബു അൽനഖ്ലിലെ അൽനബാ, അബൂ ഷകീർ, നബത്ത് എന്നിവിടങ്ങളിലെ പല റോഡുകളിലും ഗതാഗതം മുടങ്ങിയിട്ടുണ്ട്. മുനിസിപ്പാലിറ്റി നിരത്ത് വൃത്തിയാക്കാൻ ശ്രമമാരംഭിച്ചു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രംഗത്തുണ്ട്. കെട്ടിനിൽക്കുന്ന മഴവെള്ളം വലിച്ചെടുക്കാൻ സാേങ്കതിക സൗകര്യമുള്ള വാഹനങ്ങളും മണ്ണൊലിച്ചും മറ്റുമുണ്ടായ തടസ്സങ്ങൾ നീക്കാൻ മണ്ണുമാന്തി യന്ത്രങ്ങളും രംഗത്തുണ്ട്. വിവിധ പ്രദേശങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ മുനിസിപ്പാലിറ്റി ഉേദ്യാഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
കേടായ റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി ഊർജിതമാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗം സദാ ജാഗ്രതയോടെയാണ് ഓരോ പ്രദേശങ്ങളിലും സേവനസന്നദ്ധരായിരിക്കുന്നത്. പ്രകൃതി ദുരിതങ്ങളിൽ അകപ്പെടുന്നവർ 940 എന്ന എമർജൻസി ഫോൺ നമ്പറിൽ വിവരം അറിയിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മദീന പ്രവിശ്യയിലെ പല താഴ്വരകളിലെ റോഡുകളും വെള്ളത്തിനടിയിലായതായി റിപ്പോർട്ടുണ്ട്. പേമാരിമൂലം ദുരിതങ്ങൾ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കാൻ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ നിർദേശം നൽകി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പുണ്ടാകുമ്പോൾ പൂർണമായും സുരക്ഷ മുന്നൊരുക്കം എടുക്കേണ്ടതുണ്ടെന്നും സിവിൽ ഡിഫൻസ് നൽകുന്ന ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.