പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ടി.കെ.കെ. ഹസ്സന് വാഴക്കാട് കൂട്ടായ്മയുടെ ഉപഹാരം പ്രസിഡൻറ് പി.കെ. അബ്ദുല്‍ ഹമീദ് സമ്മാനിക്കുന്നു
ദമ്മാം: നാല് പതിറ്റാണ്ട് നീണ്ട സൗദി പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന വാഴക്കാട് കൂട്ടായ്മയുടെ കാര്യദര്‍ശി ടി.കെ.കെ. ഹസ്സന് വാഴക്കാട് നിവാസികള്‍ യാത്രയയപ്പ് നല്കി. അല്‍ഖോബാര്‍ അപ്സര ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നാട്ടുകാരായ നിരവധിപേര്‍ പങ്കെടുത്തു. മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു. വാഴക്കാട് വെല്‍ഫെയര്‍ സെൻറര്‍ പ്രസിഡൻറ് പി.കെ. അബ്ദുല്‍ ഹമീദ് കൂട്ടായ്മയുടെ ഉപഹാരം ടി.കെ.കെ. ഹസ്സനും സഹധർമിണി ആയിശ ഹസ്സനും സമ്മാനിച്ചു. ഹ്രസ്വസന്ദര്‍ശനത്തിന് ദമ്മാമിലെത്തിയ വാഴക്കാട്ടെ പൗരപ്രമുഖനായ ഒ.കെ. ഹുസൈന് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്, സി.കെ. ജാവിശ് അഹമ്മദ്, നജീബ് അരഞ്ഞിക്കല്‍, നസീബ് വാഴക്കാട് എന്നിവര്‍ സംസാരിച്ചു. ടി.കെ.കെ. ഹസ്സന് മറുപടി പ്രസംഗം നടത്തി.
നാട്ടില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരനായിരിക്കെ 1982 ദമ്മാമിലെത്തിയ ടി.കെ.കെ. ഹസ്സന് 16 വര്‍ഷത്തോളം സൗദി അരാംകോയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനുശേഷം ടെക്നോ സെര്‍വ് കമ്പനിയിൽ 19 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു.
ആ ജോലിയിൽനിന്ന് വിരമിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. വാഴക്കാട് വെല്‍ഫെയര്‍ സെൻറർ പ്രസിഡൻറ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം സെന്ററിെൻറ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ദമ്മാം കിസ്മത്ത് കൂട്ടായ്മയുടെ ആദരവ് ലഭിച്ചിട്ടുണ്ട്. മക്കളായ ഷബീറും ഷംലയും ഷിജിലും ഷാഹിറും ദമ്മാമിൽ പ്രവാസികളാണ്. പ്രവാസി സാമൂഹിക സാംസ്കാരിക-വിദ്യാഭ്യാസ പ്രമുഖൻ നജീബ് അരഞ്ഞിക്കൽ മരുമകനാണ്.
ചടങ്ങിൽ നശ്വ മുജീബ് ഖിറാഅത്ത് നിർവഹിച്ചു. ഹമീദ് സ്വാഗതവും നഫീര്‍ തറമ്മല്‍ നന്ദിയും പറഞ്ഞു. ഷബീര്‍ ആക്കോട്, റഷീദ്, ഷാഹിര്‍, പി.പി. മുഹമ്മദ്, ഉനൈസ്, ഒ.കെ. ഫവാസ്, റഹ്മത്ത് കൊയങ്ങോറൻ, അഫ്താബ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.