ടി.കെ. ലത്തീഫ്
അബഹ: ജൂലൈ ഏഴിന് അബഹയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി തിരുളാംകുന്നുമ്മൽ ടി.കെ. ലത്തീഫിന്റെ മൃതദേഹം ഖബറടക്കി. അബഹയിലെ അൽ-അദഫ് സൂപർമാർക്കറ്റിൽ നാലര വർഷമായി ജോലി ചെയ്യുകയായിരുന്നു. രണ്ടുമാസം മുമ്പാണ് നാട്ടിൽനിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്.
ഭാര്യ: സജ്‌ന, മകൻ: റമിൻ മുഹമ്മദ്, മകൾ: മൈഷ മറിയം. മൃതദേഹം ഖബറടക്കുന്നതിന് ആവശ്യമായ രേഖകൾ ശരിയാക്കുന്നതിന് ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സ്റ്റേറ്റ് വെൽഫയർ ഇൻചാർജ് ഹനീഫ മഞ്ചേശ്വരം, മുനീർ ചക്കുവള്ളി, ലത്തീഫിന്റെ അനുജൻ ഷെമീർ, സിയാക്കത്ത്, ഷാനവാസ് തുടങ്ങിയവരും രംഗത്തുണ്ടായിരുന്നു.
ഫോറം സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, സെക്രട്ടറി അബൂഹനീഫ മണ്ണാർക്കാട്, സഹപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അബഹ ത്വാഇഫ് റോഡിലുള്ള ശൂഹത്ത് മഖ്ബറയിലാണ് മൃതദേഹം മറവ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.