തിരൂര്‍ സ്വദേശി റിയാദില്‍  കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ജോലിസ്ഥലത്ത് മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂര്‍ മീനടത്ത് ചെമ്പ്ര സ്വദേശി പാലപ്പറമ്പില്‍ ശംസുദ്ദീന്‍ (44) ആണ് ബത്ഹയിലെ ലാവണ്യ റസ്റ്റോറന്‍റില്‍ ജോലിക്കിടെ ബോധക്ഷയമുണ്ടായി വീണത്. 
ഉടന്‍ അടുത്തുള്ള സ്വകാര്യ ക്ളിനിക്കില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചൊവ്വ രാവിലെ 7.30ഓടെയായിരുന്നു സംഭവം. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍. 22 വര്‍ഷമായി റിയാദിലുണ്ട്. അടുത്ത മാസം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ആയിഷുമ്മ. ഭാര്യ: ജമീല. മക്കള്‍: നിയാസ്, ഫാത്വിമ, നിഷാന. സഹോദരങ്ങള്‍: ലത്വീഫ് (ദുബൈ), ഹനീഫ (റിയാദ്), സമീര്‍, മുജീബ് (ദുബൈ), ഫാത്വിമ, സുബൈദ, ആയിഷ ബീവി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.  

Tags:    
News Summary - tirur death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.