റിയാദ്: ടൈം മാഗസിെൻറ 2017 ലെ ഏറ്റവും പ്രമുഖനായ വാർത്ത വ്യക്തിത്വത്തിനുള്ള തെരഞ്ഞെടുപ്പിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ബഹുദൂരം മുന്നിൽ. നവംബർ 19 ന് ആരംഭിച്ച ആഗോളതലത്തിലുള്ള ഒാൺലൈൻ വോട്ടിങ്ങിൽ തിങ്കളാഴ്ച വരെയുള്ള കണക്കിൽ 14 ശതമാനം വോട്ടുകളാണ് അമീർ മുഹമ്മദിന് ലഭിച്ചത്. ‘മീ റ്റൂ’ കാമ്പയിനാണ് തൊട്ടുപിന്നിൽ. പക്ഷേ, അതിന് വെറും ആറുശതമാനം വോട്ടുകൾ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അമേരിക്കയിലെ വംശീയ പ്രശ്നങ്ങൾക്കെതിരെ പ്രതികരിച്ച കായികതാരം കോളിൻ കാപർനിക്, ഹിലരി ക്ലിൻറൺ, പോപ് ഫ്രാൻസിസ്, വ്ലാദിമിർ പുടിൻ, ജസ്റ്റിൻ ട്രൂഡോ, പാറ്റി ജെൻകിൻസ്, ഇമ്മാനുവൽ മാക്രോൺ, ഡൊണാൾഡ് ട്രംപ് തുടങ്ങിയവരൊക്കെ ഇതിനും ഏറെ താഴെയാണ്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആയിരുന്നു കഴിഞ്ഞവർഷത്തെ വാർത്ത വ്യക്തിത്വം. ഡിസംബർ മൂന്നുവരെയാണ് വോട്ടിങ്. ഡിസംബർ ആറിന് പ്രഖ്യാപനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.