???????? ??????????? ?????????? ??? ????

മായയെ കടുവ പിടിച്ചത്​ കൂടെ ഫോ​േട്ടാ എടുക്കാൻ ശ്രമിച്ചപ്പോൾ 

ജിദ്ദ: കടുവയുടെ പിടിയില്‍ നിന്ന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട  ബാലതാരം  മായ ബക്ഷ്​വന്യമൃഗത്തോടൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടത്തിൽ പെട്ടതെന്ന് പിതാവ്. സൗദിയിലെ ‘യാ ഹലാ’ ചാനലിനോട്​ സംസാരിക്കുകയായിരുന്നു പിതാവ്​. കൃഷിയിടം സന്ദര്‍ശിക്കാനെത്തിയ സംഘത്തിന് കടുവയോടൊപ്പം ഫോട്ടോ എടുക്കാന്‍  പാറാവുകാരൻ കടുവയെ കൂട്ടില്‍ നിന്ന്​ പുറത്തിറക്കുകയായിരുന്നു.

അപ്രതീക്ഷിതമായി കടുവ മായക്ക് മേല്‍ ചാടി വീണു. മൂന്ന് പേര്‍ ചേര്‍ന്ന് അടിച്ചോടിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും കടുവ മായയെ പിടികൂടി. കനത്ത ദണ്ഡ് കൊണ്ട്​ തലക്ക് അടിയേറ്റപ്പോഴാണ്​ കടുവ മായയെ ഉപേക്ഷിച്ച്​ പിന്‍വാങ്ങിയത്. 300 കിലോ വരുന്ന ഭീമന്‍ കടുവയില്‍ നിന്ന്  രക്ഷപ്പെട്ടത് ദൈവകൃപകൊണ്ട് മാത്രമാണെന്നും മകൾക്ക്​ ജീവന്‍ തിരിച്ചുകിട്ടിയതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നതായും പിതാവ്   പറഞ്ഞു. മുഖത്ത് പരിക്കേറ്റ മായ ജിദ്ദയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്​. ടി.വി ഷൊ താരമാണ്​ മായ ബക്ഷ്​.  

Tags:    
News Summary - Tiger attack against Maya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.