റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ (64) റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ പനിയും തൊണ്ടവേദനയും മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഈദുൽ ഫിത്ർ ദിനമായ ഞായറാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്. സമ്പൂർണ ലോക്ഡൗൺ കാരണം റിയാദിലുള്ള മകൻ ഷൗക്കത്തിന് ആശുപത്രിയിലെത്താൻ സാധിച്ചിരുന്നില്ല. ലോക്ഡൗൺ അവസാനിച്ച വ്യാഴാഴ്ച ആശുപത്രിയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.
12 വർഷമായി റിയാദിലുള്ള ബഷീർ മലസിലെ ഒരു ബൂഫിയയിൽ ജോലി ചെയ്തുവരികയായിരുന്നു. റിയാദിലുള്ള മകൻ ഷൗക്കത്തിെന കൂടാതെ ഷബ്‌ന എന്ന മകൾ കൂടിയുണ്ട്. സന്ദർശക വിസയിലെത്തിയ ഭാര്യ നസീറ റിയാദിലുണ്ട്. മൃതദേഹം കിങ് സൽമാൻ ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.