ഓട്ടുപാറക്കൽ മൊയ്തു

തൃശൂർ സ്വദേശി ജീസാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി

ജീസാൻ: മൂന്നര പതിറ്റാണ്ടായി സൗദിയിൽ ജോലി ചെയ്യുന്ന മലയാളി ജീസാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂർ ആറ്റൂർ സ്വദേശിയായ ഓട്ടുപാറക്കൽ മൊയ്തു (58) ആണ് ജീസാനിലെ അബൂ ആരീഷ് ജനറൽ ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ട്​ മരിച്ചത്. ആറു വർഷമായി അബൂ ആരീഷിലെ അബ്ദുൽ അസീസ് ഹകമി മൈദ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

പരേതരായ ഓട്ടുപാറക്കൽ മൊയ്തീൻ കുട്ടിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: സലീന. മക്കൾ: ഫാഇസ, ഫാത്തിമ അമൽ, ഫഹീം. മരുമക്കൾ: ലത്തീഫ്, മുഹന്നദ്. സഹോദരങ്ങൾ: അബൂബക്കർ എന്ന കുഞ്ഞുട്ടി, ഏന്തീൻ കുട്ടി, ഖദീജ, അസ്യ, ഷാജിദ, ആബിദ.

അബൂ ആരീഷ് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജീസാനിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അബൂ ആരീഷിൽ ജോലി ചെയ്യുന്ന മൊയ്തുവി​െൻറ ബന്ധുവായ മുസ്തഫയും മറ്റു സാമൂഹിക സംഘടനാ പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Tags:    
News Summary - Thrissur native died in jizan due to heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.