??.??. ????

എറണാകുളം സ്വദേശി റിയാദിൽ ഉറക്കത്തിൽ മരിച്ചു

റിയാദ്​: മലയാളി റിയാദിൽ ഉറക്കത്തിൽ മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായിരുന്ന എറണാകുളം ചെങ്ങമനാട് സ്വദേശി പുത്തൻപറമ്പിൽ പരേതനായ മുഹമ്മദ് കുഞ്ഞി​​​െൻറ മകൻ പി.എം. നസീർ (58) ആണ്​ മരിച്ചത്​. ചൊവ്വാഴ്ച രാവിലെ ജോലിക്കെത്താതെ വന്നതോടെ സ്​പോൺസർ മുറിയിൽ​ പോയി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. ഹൃദയാഘാതമെന്നാണ് സൂചന. 

കോവിഡ് 19 പരിശോധന നടത്തിയിട്ടുണ്ട്. ഫലം അറിവായിട്ടില്ല. ഖബറടക്കം പിന്നീട് സൗദിയിൽ നടക്കും. നിലവിൽ ആലുവ ഏലൂക്കരയിൽ താമസിക്കുന്ന നസീർ മൂന്നര വർഷം മുമ്പാണ് അവസാനമായി റിയാദിലെത്തിയത്. 

ചെങ്ങമനാട് മേഖലയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഏതാനും വർഷം മുമ്പാണ് ഏലൂക്കരയിലേക്ക് താമസം മാറ്റിയത്. ചെങ്ങമനാട് പാലപ്രശ്ശേരി സ്വദേശിനി സുലൈഖയാണ് ഭാര്യ. മക്കൾ: ജിൻഷാദ്, ജിസ്നി, ജിൻസ്. മരുമക്കൾ: സുനീർ, ജംഷിദ്, റമീസ.

Tags:    
News Summary - thrissur native death riyadh - gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.