‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി റോഡ് ഷോ’ നാളെ ഹാഇലിൽ

റിയാദ്​: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘വിജയ് ദംദം ബിരിയാണി’ മെഗാ റോഡ് ഷോ വെള്ളിയാഴ്​ച ഹാഇലിൽ അരങ്ങേറും. വൈകീട്ട്​ 6.30 മുതൽ ഹാഇലിലെ​ സിറ്റി​ഫ്ലവർ ഹൈപ്പർമാർക്കറ്റിലാണ്​ പരിപാടി.

നേരത്തെ രജിസ്​റ്റർ ചെയ്തവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായി നടത്തുന്ന ‘ലാറ്ററൽ എൻട്രി’ മത്സരമാണ് റോഡ് ഷോയിലെ പ്രധാന ആകർഷണം. അവർ തയ്യാറാക്കി കൊണ്ടുവരുന്ന വിവിധ തരം ബിരിയാണികളുടെ പാചക വൈദഗ്​ധ്യവും രുചിയും ഈ മത്സരത്തിൽ മാറ്റുരക്കും. സൗദി, യമൻ, ബംഗ്ലാദേശ്​, പാകിസ്​താൻ, ഇന്ത്യൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 20ഓളം ആളുകൾ, ദം രാജ, ദം സ്​റ്റാർ എന്നീ വിഭാഗങ്ങളിലായി​ മത്സരത്തിൽ പ​ങ്കെടുക്കും​.

മത്സരത്തിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് മറ്റ് കടമ്പകളില്ലാതെ നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കാനുള്ള ‘ഗോൾഡൻ ടിക്കറ്റ്’ സ്വന്തമാക്കാം. പാചക വിദഗ്​ധരായ ഷാജഹാൻ, സബ്​ന അബ്​ദീൽ മജീദ്​ എന്നിവരാണ്​ മത്സര വിധിനിർണയം നടത്തുന്നത്​.​ നിസാർ വാണിയമ്പലമാണ്​​ പരിപാടിയുടെ അവതാരകൻ.

ബിരിയാണി മത്സരത്തിന് പുറമെ പരിപാടി വീക്ഷിക്കാനെത്തുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഫാമിലി ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ എന്നിവയും ഉണ്ടാവും. വിജയികൾക്ക് വിജയ് മസാലയുടെ ആകർഷകമായ ഗിഫ്റ്റ് ഹാംപറുകളും മറ്റ് നിരവധി സമ്മാനങ്ങളും നേടാൻ അവസരമുണ്ടാകും. കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറും. ലുലു, ഫ്രൻണ്ടി, സിറ്റിഫ്ലവർ, കാഫ്​, ടാക്​സ്​ പോയിൻറ്​, അസ്​റാർ ട്രയിഡിങ്​ കമ്പനി, ഷംസ്​ ഹാഇൽ എന്നീ കമ്പനികളാണ്​ പരിപാടിയുടെ പ്രായോജകർ.

ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന സെമി ഫൈനലിലേക്കും മെയ് മാസത്തിൽ റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്കുമുള്ള പ്രതിഭകളെ കണ്ടെത്താനാണ് റോഡ് ഷോകൾ ലക്ഷ്യമിടുന്നത്. പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറി​െൻറ രുചി മഹാറാണി ആബിദ റഷീദ്, ഫുഡ് വ്ലോഗറും അവതാരകനുമായ രാജ് കലേഷ് എന്നിവർ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ 40,000 റിയാൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ ആകെ 50,000 റിയാലി​െൻറ വമ്പിച്ച സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

Tags:    
News Summary - The 'Vijay Dum Dum Biryani Road Show' will be held in Hail tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.