ക​പ്പ​ൽ​വ​ഴി ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ അ​വ​സാ​ന സം​ഘം ജി​ദ്ദ പോ​ർ​ട്ടി​ൽ​നി​ന്ന്​ യാ​ത്ര തി​രി​ക്കു​ന്നു

കടൽമാർഗം ഹജ്ജിനെത്തിയവർ സ്വദേശത്തേക്ക് മടങ്ങി

ജിദ്ദ: കടൽവഴി ഹജ്ജിനെത്തിയ തീർഥാടകരുടെ അവസാനസംഘം ജിദ്ദ തുറമുഖത്തുനിന്ന് യാത്രതിരിച്ചതായി പോർട്ട് അതോറിറ്റി വ്യക്തമാക്കി.

സുഡാനിൽനിന്നുള്ള യാത്രക്കാരാണ് അവസാന സംഘത്തിലുള്ളത്. സുഡാനിൽനിന്ന് 1,018 പേരാണ് ഇത്തവണ കപ്പലിൽ ഹജ്ജിനെത്തിയത്. ഹജ്ജ് കഴിഞ്ഞശേഷം മൊത്തം 5,701 തീർഥാടകർ ജിദ്ദ തുറമുഖത്തുനിന്ന് അഞ്ചു കപ്പലുകളിലായി യാത്രതിരിച്ചിട്ടുണ്ട്. മടക്കയാത്ര നടപടികൾ എളുപ്പമാക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ജിദ്ദ ഇസ്ലാമിക് പോർട്ടിലൊരുക്കിയിരുന്നു.

Tags:    
News Summary - Those who came for Hajj by sea returned to their homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.