യാംബു: യാംബു റോയൽ കമീഷനിൽ മലയാളി കുടുംബം താമസിക്കുന്ന വില്ലയിൽ മോഷണം. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി ഷംസുദ്ദീന്റെ റോയൽ കമീഷൻ ക്യാമ്പ് ഫൈവിലെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കവർച്ച നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച നടത്തിയത്.
ഷംസുദ്ദീനും കുടുംബവും ഷോപ്പിങ്ങിനും മറ്റാവശ്യങ്ങൾക്കും വേണ്ടി പുറത്തുപോയത് മനസ്സിലാക്കിയാണ് കള്ളന്മാർ അകത്തു കയറിയതെന്ന് മനസ്സിലാവുന്നു. വീടിന്റെ വാതിലിന്റെ താഴ് മറ്റൊരു താക്കോൽ ഉപയോഗിച്ച് വിദഗ്ദമായി തുറന്നാണ് തസ്കരന്മാർ അകത്ത് കയറിയതെന്ന നിഗമനത്തിലാണ്.
സംഭവം അറിഞ്ഞയുടനെ ഷംസുദ്ദീൻ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പരിശോധനകൾ പൂർത്തിയാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി വേളയിൽ നടന്ന മോഷണം പ്രദേശത്തെ വില്ലകളിലും ഫ്ലാറ്റുകളിലുമുള്ള താമസക്കാർക്ക് ഏറെ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.