ദമ്മാം: കോപ അമേരിക്ക, യൂറോ കപ്പ് എന്നിവയിലെ പ്രവചന മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ദമ്മാം ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഗ്രാൻഡ് ഹൈപർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ റീജനൽ പ്രസിഡൻറ് ബിജു കല്ലുമല കോഴിക്കോട് ജില്ല പ്രസിഡൻറ് റസാഖ് തെക്കേപ്പുറം എന്നിവർ വിജയികളായ ലീന ഉണ്ണികൃഷ്ണൻ, കോയട്ടി ബറാമി എന്നിവർക്ക് കൈമാറി. ചടങ്ങിൽ നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രമേശ് പാലക്കാട്, വനിതവിഭാഗം പ്രസിഡൻറ് രാധിക ശ്യാം പ്രകാശ്, പാലക്കാട് പ്രസിഡൻറ് ശ്യാം പ്രകാശ് എന്നിവർ പങ്കെടുത്തു.
പ്രവാസ ലോകത്തു നിന്നും കായിക രംഗത്ത് കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിവരുന്ന ഇത്തരം കാര്യങ്ങൾ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണെന്നും പ്രത്യേകിച്ച് ഫുട്ബാൾ മത്സരത്തിലെ പ്രവചന മത്സരവിജയിയാകുമ്പോൾ അതിലേറെ സന്തോഷമാണെന്നും മത്സര വിജയികൾ പറഞ്ഞു. ചടങ്ങിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അസ്ലം ഫറോക് സ്വാഗതവും ട്രഷറർ പി.കെ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.