ജിദ്ദ കേരള പൗരാവലിയുടെ സാംസ്കാരിക വിഭാഗം ഉദ്ഘാടനം ചെയ്ത ശേഷം എഴുത്തുകാരൻ ശിഹാബുദ്ദീന് പൊയ്ത്തുംകടവും പരിപാടിയിൽ സംബന്ധിച്ചവരും
ജിദ്ദ: വായന കേവലം വിനോദമല്ലെന്നും, മറിച്ച് സ്വയം തിരിച്ചറിയാനും വിമോചിതനാകാനുമുള്ള ശക്തമായ ആയുധമാണെന്നും പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ശിഹാബുദ്ദീന് പൊയ്ത്തുംകടവ്. ജിദ്ദ കേരള പൗരാവലിയുടെ സാംസ്കാരിക വിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരിലൂടെയാണ് നാം സ്വയം തിരിച്ചറിയുന്നതെന്നും ആ തിരിച്ചറിവിലേക്കുള്ള ഏറ്റവും വലിയ ഉപാധി പുസ്തകങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസം എന്നത് അഭിമാനകരമായ ഒന്നാണ്. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ പ്രവാസ ജീവിതമാണ് സ്വാതന്ത്ര്യത്തിെൻറ മഹത്വം ലോകത്തിന് കാട്ടിക്കൊടുത്തത്. വെറുപ്പിനെ അകറ്റിനിര്‍ത്തണം. സ്നേഹിക്കുമ്പോഴാണ് മനുഷ്യന് കൂടുതല്‍ സുന്ദരനാകുന്നത്. മികച്ച സാഹിത്യം മനുഷ്യ മനസിെൻറ ഭൂപടം വിശാലമാക്കുന്നുവെന്നും സമൂഹത്തിന് നന്മകള് തിരിച്ചുനല്‍കുക എന്നത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിന് ശേഷം സദസ്യരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി.
ശറഫിയ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ഉണ്ണി തെക്കേടത്ത് അധ്യക്ഷത വഹിച്ചു. അബീര്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഇമ്രാന് ആശംസ നേര്‍ന്നു. പൗരാവലി ചെയര്മാന് കബീര്‍ കൊണ്ടോട്ടി കള്‍ച്ചറല്‍ വിങ്ങഇനെ പരിചയപ്പെടുത്തി. സൗദ കാന്തപുരം രചിച്ച ‘മഴമേഘങ്ങളെ പ്രണയിക്കുന്നവള്‍’ എന്ന പുസ്തകം ശിഹാബുദ്ദീന് കൈമാറി. സാംസ്കാരിക വിഭാഗം കോഓഡിനേറ്റർ സഹീര്‍ വലപ്പാട് സ്വാഗതവും റെമി ഹരീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.