‘സൗദി പ്രവാസം വളർച്ചയുടെ നാൾവഴികൾ’ വെബിനാറിൽ മൻസൂർ പള്ളൂർ സംസാരിക്കുന്നു
ജുബൈൽ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഫോക്കസ് സൗദി ജുബൈൽ ചാപ്റ്റർ 'സൗദി പ്രവാസം വളർച്ചയുടെ നാൾവഴികൾ' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. മൻസൂർ പള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. പണ്ടു മുതലേ സൗദിയും ഇന്ത്യയും വിശിഷ്യ കേരളവും തമ്മിൽ ഉഷ്മളമായ ബന്ധം നിലനിന്നിരുന്നു. സൗദിയിലെ പ്രവാസികളായ ആളുകൾ തമ്മിൽ ജാതി മത രാഷ്ട്രീയ ഭേദമന്യേ നിലനിൽക്കുന്ന ബന്ധം സുദൃഢമാണെന്ന് അദ്ദേഹം പറഞ്ഞു. സലാഹ് കാരാടൻ, കെ.വി. ഹസ്സൻകോയ, ബാബു ജേറൈദ് തുടങ്ങിയവർ പ്രവാസാനുഭവങ്ങൾ പങ്കുവെച്ചു. ഫോക്കസ് ജുബൈൽ ചാപ്റ്റർ സി.ഇ.ഒ ഷഫീഖ് സ്വാഗതവും ഫവാസ് വാൽക്കണ്ടി നന്ദിയും പറഞ്ഞു. ഷുക്കൂർ മൂസ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.