സൗ​ദി ഡ​ക​ർ റാ​ലി​ക്ക്​ ജി​ദ്ദ​യി​ൽ ഞാ​യ​റാ​ഴ്​​ച തു​ട​ക്ക​മാ​യ​പ്പോ​ൾ

സൗ​ദി ഡ​ക​ർ റാ​ലി​ക്ക്​ തു​ട​ക്ക​മാ​യി

ജി​ദ്ദ: സൗ​ദി ഡ​ക​ർ റാ​ലി 2021ന്​​ ​ഉ​ജ്ജ്വ​ല തു​ട​ക്കം. ശ​നി​യാ​ഴ്​​ച രാ​ത്രി​ റാ​ലി​യു​ടെ ഒൗ​പ​ചാ​രി​ക ഉ​ദ്​​ഘാ​ട​നം ന​ട​ന്നെ​ങ്കി​ലും 7600 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​രം സ​ഞ്ച​രി​ക്കു​ന്ന റാ​ലി​ക്ക്​ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ തു​ട​ക്ക​മാ​യ​ത്.

ജി​ദ്ദ​യി​ൽ നി​ന്ന്​ ബീ​ഷ വ​രെ​യാ​ണ്​ ആ​ദ്യ​ഘ​ട്ടം. 13​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന റാ​ലി 10​ പ​ട്ട​ണ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കും. സൗ​ദി മോ​േ​ട്ടാ​ർ സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ സൗ​ദി സ്​​പോ​ർ​ട്​​സ്​ മ​ന്ത്രാ​ല​യ​മാ​ണ്​ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള 500ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​​​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. സൗ​ദി ഒാ​േ​ട്ടാ​മൊ​ബൈ​ൽ, മെ​ാ​േ​ട്ടാ​ർ സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ അ​മീ​ർ ഖാ​ലി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ബ്​​ദു​ല്ല അ​ൽ​ഫൈ​സ​ൽ, ജി​ദ്ദ ഗ​വ​ർ​ണ​ർ അ​മീ​ർ മി​ശ്​​അ​ൽ ബി​ൻ മാ​ജി​ദ്, കാ​യി​ക മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ തു​ർ​ക്കി അ​ൽ​ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ വാ​ഹ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ഡ​ക​ർ റാ​ലി അം​ഗ​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യാ​നും പ്ര​മു​ഖ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ വ​ര​വും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും രാ​ജ്യ​ത്ത്​ ഡ​ക​ർ റാ​ലി ന​ട​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്ന്​ സ്​​പോ​ർ​ട്​​സ്​ മ​ന്ത്രി പ​റ​ഞ്ഞു.

ഇൗ ​സ​ന്ദ​ർ​ഭ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി​ക്കും പ്ര​ത്യേ​കം ന​ന്ദി​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ഹ​ത്താ​യ ഇൗ ​അ​ന്ത​ർ​ദേ​ശീ​യ പ​രി​പാ​ടി ന​ട​ത്തു​ന്ന​തി​ൽ ഇ​രു​വ​ർ​ക്കും വ​ലി​യ പ​ങ്കു​ണ്ട്. മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന്​ ലോ​കം പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും നേ​രി​ടു​േ​മ്പാ​ൾ ഡ​ക​ർ റാ​ലി​ ന​ട​ത്തു​ന്ന​തി​ന്​ കി​രീ​ടാ​വ​കാ​ശി അ​തി​പ്രാ​ധാ​ന്യം ക​ൽ​പി​ക്കു​ക​യും കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും​ ചെ​യ്​​തി​രു​ന്നു.

ഇൗ ​ആ​ഗോ​ള മ​ത്സ​ര​ത്തി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​നും മ​ഹ​ത്താ​യ നേ​ട്ട​ത്തി​നും ലോ​ക​ത്തി​ന്​ മു​ന്നി​ൽ അ​ഭി​മാ​നി​ക്കാ​വു​ന്ന​താ​ണ്​. ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും വ​ലു​തു​മാ​യ അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​ക്ക്​ ക​ഴി​യു​മെ​ന്ന്​ ഇ​തി​ലൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ന്നു​വെ​ന്നും സ്​​പോ​ർ​ട്​​സ്​ മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ടാം​ത​വ​ണ​യും ഡ​ക​ർ റാ​ലി​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​േ​മ്പാ​ൾ ക​ഴി​ഞ്ഞ റാ​ലി​യു​ടെ ഒാ​ർ​മ​ക​ൾ​ ഉ​ണ​രു​ക​യാ​ണെ​ന്ന്​ ഒാ​േ​ട്ടാ​മൊ​ബൈ​ൽ, മോ​േ​ട്ടാ​ർ സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​ൻ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വെ​ല്ലു​വി​ളി നി​റ​ഞ്ഞ റാ​ലി​യു​ടെ പു​തി​യ പ​തി​പ്പാ​ണ്​ ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള മോ​േ​ട്ടാ​ർ സ്​​പോ​ർ​ട്​​സ്​ ആ​രാ​ധ​ക​ർ വി​നോ​ദ​വും ആ​വേ​ശ​വും സാ​ഹ​സി​ക​ത​യും നി​റ​ഞ്ഞ റാ​ലി ആ​സ്വ​ദി​ക്കു​മെ​ന്ന്​​ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. സാ​േ​ങ്ക​തി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ആ​റ്​ വി​ഭാ​ഗ​ങ്ങ​ളാ​യി പ​െ​ങ്ക​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 286 ആ​ണ്​. 101 മ​ത്സ​രാ​ർ​ഥി​ക​ൾ മോ​േ​ട്ടാ​ർ സൈ​ക്കി​ൾ വി​ഭാ​ഗ​ത്തി​ലാ​ണ്.

16 മ​ത്സ​രാ​ർ​ഥി​ക​ൾ ഫോ​ർ​വീ​ൽ മോ​േ​ട്ടാ​ർ സൈ​ക്കി​ൾ വി​ഭാ​ഗ​ത്തി​ലും 64 മ​ത്സ​രാ​ർ​ഥി​ക​ൾ കാ​ർ വി​ഭാ​ഗ​ത്തി​ലും 61 മ​ത്സ​രാ​ർ​ഥി​ക​ൾ ലൈ​റ്റ്​ ഡെ​സേ​ർ​ട്ട്​ വെ​ഹി​ക്കി​ൾ വി​ഭാ​ഗ​ത്തി​ലും 44 മ​ത്സ​രാ​ർ​ഥി​ക​ൾ ട്ര​ക്ക്​ വി​ഭാ​ഗ​ത്തി​ലും 23 മ​ത്സ​രാ​ർ​ഥി​ക​ൾ ​ഡ​ക​ർ ക്ലാ​സി​ക്​ വി​ഭാ​ഗ​ത്തി​ലു​മാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.