സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ രക്ഷാകർതൃത്വത്തിനുകീഴിൽ 'ചരിത്രപ്രധാന പള്ളി വികസനം' എന്ന പേരിലുള്ള പദ്ധതിയിൽ സൗദിയുടെ വിവിധ ഭാഗങ്ങളിലെ 130 പള്ളികൾ പുനരുദ്ധരിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം കിരീടാവകാശി നിർവഹിച്ചു. രണ്ടാം ഘട്ടത്തിൽ സൗദി അറേബ്യയിലെ 13 മേഖലകളിലായി 30 ചരിത്രപ്രധാന പള്ളികൾ ഉൾപ്പെടുന്നു. റിയാദ് മേഖലയിൽ ആറും മക്ക മേഖലയിൽ അഞ്ചും മദീന മേഖലയിൽ നാലും അസീർ മേഖലയിൽ മൂന്നും കിഴക്കൻ പ്രവിശ്യ, അൽ ജൗഫ്, ജിസാൻ എന്നിവിടങ്ങളിൽ രണ്ടും തബൂക്ക്, അൽബാഹ, നജ്റാൻ, ഹാഇൽ, ഖസീം, വടക്കൻ അതിർത്തി എന്നീ മേഖലകളിൽ ഒരോ പള്ളികളുമാണ് പുനരുദ്ധരിക്കാൻ പോകുന്നത്. പൈതൃക കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് വൈദഗ്ധ്യവും അനുഭവ പരിചയമുള്ളതുമായ സൗദി കമ്പനികളോടാണ് രണ്ടാംഘട്ട പദ്ധതികൾ നടപ്പാക്കാൻ കിരീടാവകാശി നിർദേശിച്ചത്. ഓരോ പള്ളിയുടെയും യഥാർഥ ഐഡൻറിറ്റിയുടെ സംരക്ഷണം ഉറപ്പാക്കാൻ സൗദി എൻജിനീയർമാരെ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.