മഹിമ ചാരിറ്റി റിയാദ് മരുഭൂമിയിൽ രണ്ടാംഘട്ടത്തിൽ ബ്ലാങ്കറ്റുകൾ വിതരണം ചെയ്തപ്പോൾ

രണ്ടാംഘട്ട ബ്ലാങ്കറ്റ് വിതരണം ചെയ്തു

റിയാദ്: തണുപ്പിനെ അതിജീവിക്കാൻ മരുഭൂമിയിലെ ആട്ടിടയന്മാർക്കും കൃഷിയിടത്തിൽ ജോലിചെയ്യുന്നവർക്കും ബ്ലാങ്കറ്റുകൾ വിതരണം ചെയ്തു.മഹിമ ചാരിറ്റി റിയാദ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് റിയാദിന് സമീപം തുമാമ എന്ന സ്ഥലത്ത്​ തണുപ്പ് പ്രതിരോധത്തിനുള്ള പുതപ്പുകൾ വിതരണം ചെയ്തത്. ആദ്യഘട്ട വിതരണം മുസാഹ്​ മിയ, ദുർമ എന്നിവിടങ്ങളിലായിരുന്നു.

സുലൈമാൻ വിഴിഞ്ഞം, സിദ്ദീഖ് നെടുങ്ങോട്ടൂർ, സുഹൈൽ കൂടാളി, അസ്ഹർ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി. എല്ലാ വെള്ളിയാഴ്ചകളിലുമാണ് വിതരണം നടക്കുകയെന്ന് മഹിമയുടെ പ്രവർത്തകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0508004283 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.