മ​സ്​​ജി​ദു​ൽ ഹ​റാം ക​വാ​ട​ങ്ങ​ളി​ലെ പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ പ​രി​​​​ശോ​ധി​ക്കു​ന്നു

ഹ​റം ക​വാ​ട​ങ്ങ​ളി​ലെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ച്ചു

ജി​ദ്ദ: മ​സ്​​ജി​ദു​ൽ ഹ​റാം ക​വാ​ട​ങ്ങ​ളി​ലെ പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ പ​രി​ശോ​ധി​ച്ചു. നി​ർ​മാ​ണ ജോ​ലി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ക​വാ​ട​വും പ​രി​ശോ​ധി​ച്ച​തി​ലു​ൾ​പ്പെ​ടും. റ​മ​ദാ​നി​ൽ ഹ​റ​മി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ക​വാ​ടം തു​റ​ന്നു കൊ​ടു​ക്കു​ന്ന​തി​െൻറ മു​ന്നോ​ടി​യാ​ണ്​ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ക​വാ​ട​ങ്ങ​ളി​ലെ ഒ​രു​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ത്. ക​വാ​ട​ത്തി​െൻറ അ​വ​ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ൾ ഇ​നി റ​മ​ദാ​നി​നു ശേ​ഷ​മേ ആ​രം​ഭി​ക്കൂ. നി​ർ​മാ​ണ ജോ​ലി​ക​ൾ ഏ​റ്റ​വും മി​ക​വാ​ർ​ന്ന രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ക​വാ​ട​ത്തി​​െൻറ എ​ൻ​ജി​നീ​യ​ർ​മാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി അ​ഭി​ന​ന്ദി​ച്ചു. ഹ​റ​മി​നെ സേ​വി​ക്കാ​ൻ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​വ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

ഉം​റ​ക്കെ​ത്തു​ന്ന​വ​ർ നി​ശ്ചി​ത പാ​ത​ക​ളും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്ക​ണം

ജി​ദ്ദ: ഉം​റ​ക്കെ​ത്തു​ന്ന​വ​ർ ത്വ​വാ​ഫി​നി​ട​യി​ൽ നി​ശ്ചി​ത പാ​ത​ക​ളും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്ക​ണ​മെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​ത്തി​നു കീ​ഴി​ലെ ക്രൗ​ഡ്​ മാ​നേ​ജ്​​മെൻറ്​ വ​കു​പ്പ്​ മേ​ധാ​വി എ​ൻ​ജി​നീ​യ​ർ ഉ​സാ​മ അ​ൽ​ഹു​ജൈ​ലി പ​റ​ഞ്ഞു. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക്​ വേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. സേ​വ​ന​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ആ​ളു​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഉം​റ സം​ഘ​ങ്ങ​ൾ ഹ​റ​മി​ൽ പ്ര​വേ​ശി​ച്ച​തു മു​ത​ൽ ഉം​റ ക​ർ​മം ക​ഴി​ഞ്ഞ്​ തി​രി​ച്ചു​പോ​കു​ന്ന​തു വ​രെ നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​കം ആ​ളു​ക​ളെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ത്വ​വാ​ഫി​നാ​യി 18 പാ​ത​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രോ പാ​ത​ക​ളും സ്​​റ്റി​ക്ക​റു​ക​ൾ പ​തി​ച്ച്​ വേ​ർ​തി​രി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നു​ള്ള സ്​​റ്റി​ക്ക​റു​ക​ളും പ​തി​ച്ചി​ട്ടു​ണ്ട്. 14 പാ​ത​ക​ൾ മ​ത്വാ​ഫി​ലാ​ണ്. നാ​ലെ​ണ്ണം ഒ​ന്നാം നി​ല​യി​ലും. മു​ക​ളി​ലെ പാ​ത​ക​ൾ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​ണ്. 2000 പേ​ർ​ക്ക്​ ത്വ​വാ​ഫി​െൻറ സു​ന്ന​ത്ത്​ ന​മ​സ്​​കാ​ര​ത്തി​നു​ള്ള സ്​​ഥ​ല​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബാ​ബു​ൽ ഫ​ത്​​ഹി​ന​ടു​ത്ത്​ 500 പേ​ർ​ക്കും ഒ​ന്നാം നി​ല​യി​ൽ 1500 പേ​ർ​ക്കും ന​മ​സ്​​ക​രി​ക്കാ​നാ​കും. ഹ​റം മു​റ്റ​ങ്ങ​ളി​ലെ ​പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ വേ​ണ്ട സ്​​റ്റി​ക്ക​റു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ടെ​ന്നും ഹ​റം ക്രൗ​ഡ്​ മാ​നേ​ജ്​​മെൻറ്​ വി​ഭാ​ഗം മേ​ധാ​വി പ​റ​ഞ്ഞു.

മ​ക്ക​യി​ൽ ശു​ചീ​ക​ര​ണ​ത്തി​ന്​ കൂ​ടു​ത​ൽ പേ​ർ

മ​ക്ക: റ​മ​ദാ​നി​ൽ മ​ക്ക​യി​ലെ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ​ക്ക്​ മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ കീ​ഴി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചു. ശു​ചീ​ക​ര​ണ വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ 13,500ല​ധി​കം തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്​ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള 910ല​ധി​കം ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ഞ്ച്​ ഷി​ഫ്​​റ്റു​ക​ളി​ലാ​യാ​ണ്​ ഇ​ത്ര​യും തൊ​ഴി​ലാ​ളി​ക​ൾ സേ​വ​ന​ത്തി​നു​ണ്ടാ​കു​ക. ഹ​റ​മി​ന​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ കൂ​ടു​ത​ൽ പേ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ സ്​​മാ​ർ​ട്ട്​ വേ​സ്​​റ്റ്​ സി​സ്​​റ്റം സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​നും പ​രി​ഹ​രി​ക്കാ​നും സ​ജ്ജ​മാ​ണെ​ന്ന്​ മ​ക്ക മു​നി​സി​പ്പാ​ലി​റ്റി വ്യ​ക്ത​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.