ജിദ്ദയിൽ വിമാനം റൺവേയിൽനിന്ന്​ തെന്നിമാറി

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന്​ തെന്നിമാറി. ബുധനാഴ്​ച രാവിലെ 8.10നാണ്​ സംഭവം. ഗൾഫ്​ സ്​ട്രീം 400 വിമാനമാണ് റൺവേയിൽനിന്ന്​ തെന്നിയതെന്ന്​ അധികൃതർ അറിയിച്ചു​. വിമാനത്തിൽ അഞ്ച്​ ജോലിക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. അടിയന്തര രക്ഷാപ്രവർത്തന ​വിഭാഗം ഉടൻ സ്ഥലത്തെത്തി.

അപകട കാരണം പ്രത്യേക സംഘം അന്വേഷിച്ചുവരികയാണ്​. വിമാനം ​റൺവേയിൽനിന്ന്​ തെന്നിമാറിയത്​ വിമാനത്താവളത്തിലെ മറ്റ്​ വിമാനങ്ങളുടെ പോക്കുവരവുകളെ ബാധിച്ചിട്ടില്ലെന്ന് ജിദ്ദ വിമാനത്താവള അധികൃതർ അറിയിച്ചു.

Tags:    
News Summary - The plane skidded off the runway in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.