സ​തീ​ഷ് വ​ള​വി​ൽ

റി​യാ​ദ്

അ​രാ​ഷ്​​ട്രീ​യ​ത അ​ഭി​മാ​ന​മ​ല്ല, അ​തൊ​രു അ​പ​ക​ട​മാ​ണ്

രാ​ഷ്​​ട്രീ​യം പ​റ​യു​ന്ന​തും അ​തി​െൻറ ആ​വ​ശ്യ​ക​ത മ​ന​സ്സി​ലാ​ക്കു​ന്ന​തും ഒ​രു ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​െൻറ അ​ടി​സ്ഥാ​ന സാം​സ്കാ​രി​ക ബോ​ധ​മാ​ണ്. എ​ന്നാ​ൽ ഇ​ന്ന് രാ​ഷ്​​ട്രീ​യം പ​റ​യു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യും, ‘എ​നി​ക്ക് രാ​ഷ്ട്രീ​യ​മി​ല്ല’ എ​ന്ന് ചി​ല​ർ അ​ഭി​മാ​ന​ത്തോ​ടെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ചു​വ​രു​ന്നു. ഈ ​അ​രാ​ഷ്​​ട്രീ​യ​വാ​ദം യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര പാ​ര​മ്പ​ര്യ​ത്തെ നി​ഷേ​ധി​ക്ക​ലാ​ണെ​ന്ന് മാ​ത്ര​മ​ല്ല; അ​നീ​തി​ക്ക് മു​ന്നി​ലെ ഇ​ത്ത​രം മൗ​ന​ങ്ങ​ൾ വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കും ഏ​കാ​ധി​പ​ത്യ ചി​ന്ത​ക​ൾ​ക്കും വ​ള​രാ​ൻ അ​നു​കൂ​ല സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

മ​നു​ഷ്യ​നെ ‘സാ​മൂ​ഹി​ക ജീ​വി’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച പു​രാ​ത​ന ഗ്രീ​ക്ക് ചി​ന്ത​ക​ൻ അ​രി​സ്റ്റോ​ട്ടി​ൽ, മ​നു​ഷ്യ​ൻ പൊ​തു​ജീ​വി​ത​ത്തോ​ട് ബ​ന്ധ​പ്പെ​ട്ടി​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്ന അ​രാ​ഷ്​​ട്രീ​യ ബു​ദ്ധി​ജീ​വി​ക​ളെ ഗ്വാ​ട്ടി​മാ​ല​ൻ വി​പ്ല​വ​ക​വി ഒ​ട്ടോ റെ​നെ കാ​സ്റ്റി​ല്ലോ ത​െൻറ ക​വി​ത​യി​ലൂ​ടെ ക​ടു​ത്ത ഭാ​ഷ​യി​ൽ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ഒ​രു ദി​വ​സം രാ​ജ്യം ഇ​വ​രോ​ട് മ​റു​പ​ടി ചോ​ദി​ക്കു​മെ​ന്ന അ​ദ്ദേ​ഹ​ത്തി​െൻറ വ​രി​ക​ൾ ഈ ​നി​സ്സം​ഗ​ത​യ്ക്കു​ള്ള താ​ക്കീ​താ​ണ്.

ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യി​ൽ ഭ​ര​ണ​കൂ​ട​ത്തി​െൻറ ല​ക്ഷ്യം ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ്; ഇ​വി​ടെ യ​ഥാ​ർ​ത്ഥ കാ​വ​ൽ​ക്കാ​ർ ജ​ന​ങ്ങ​ൾ ത​ന്നെ​യാ​ണ്. രാ​ഷ്​​ട്രീ​യ​ത്തെ പു​ച്ഛ​ത്തോ​ടെ കാ​ണു​ന്ന പ്ര​വ​ണ​ത​ക​ൾ എ​ല്ലാ കാ​ല​ത്തു​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും, ജ​ന​ജീ​വി​ത​ത്തെ സ്വാ​ധീ​നി​ക്കു​ന്ന സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​ല്ലാം രാ​ഷ്​​ട്രീ​യ സ്വ​ഭാ​വ​മു​ണ്ടെ​ന്ന​താ​ണ് ച​രി​ത്രം. ക​വി അ​ക്കി​ത്ത​ത്തി​െൻറ വ​രി​ക​ളെ കൂ​ട്ടു​പി​ടി​ച്ച് ചി​ല ബു​ദ്ധി​ജീ​വി​ക​ൾ അ​രാ​ഷ്​​ട്രീ​യ​ത​യ്ക്ക് പി​ന്തു​ണ ന​ൽ​കു​മ്പോ​ൾ, രാ​ഷ്​​ട്രീ​യം ജ​ന​ങ്ങ​ളു​ടെ ഭാ​വി​യെ നി​ർ​ണ​യി​ക്കു​ന്ന ശ​ക്തി​യാ​ണെ​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണ് അ​വി​ടെ മ​റ​യ്ക്ക​പ്പെ​ടു​ന്ന​ത്.

ഇ​ന്ന് പൗ​ര​ത്വ അ​വ​കാ​ശ​ങ്ങ​ൾ, ത​ട​വ​റ​ക​ളി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ, സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ, ദ​ലി​ത​ർ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ എ​ന്നി​വ​ർ നേ​രി​ടു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ, ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​മാ​യ ച​ർ​ച്ച​ക​ൾ കു​റ​യു​ക​യാ​ണ്. ദാ​രി​ദ്ര്യം, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, ശി​ശു​മ​ര​ണ​നി​ര​ക്ക്, തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നി​വ ഇ​പ്പോ​ഴും രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

അ​ഫ്ഗാ​നി​സ്താ​ൻ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന സ്ത്രീ​ക​ളും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. സ്വ​ന്തം ക​ൺ​മു​ന്നി​ൽ ഇ​ത്ത​രം അ​നീ​തി​ക​ൾ ന​ട​ക്കു​മ്പോ​ൾ തി​രി​ഞ്ഞു​നോ​ക്കാ​ൻ മ​ടി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ നി​സ്സം​ഗ​ത​യാ​ണ് അ​നീ​തി​ക​ൾ​ക്ക് ശ​ക്തി പ​ക​രു​ന്ന​ത്. രാ​ഷ്​​ട്രീ​യം എ​ന്ന​ത് കേ​വ​ലം അ​ധി​കാ​ര പോ​രാ​ട്ട​മ​ല്ല, അ​ത് അ​വ​കാ​ശ​ങ്ങ​ൾ​ക്കും നീ​തി​ക്കും വേ​ണ്ടി നി​ല​കൊ​ള്ളാ​നു​ള്ള സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

ഈ ​നാ​ടി​െൻറ മോ​ച​ന​ത്തി​നാ​യി ക​യ്യൂ​ർ, പു​ന്ന​പ്ര-​വ​യ​ലാ​ർ, കാ​വു​മ്പാ​യി, സേ​ലം ജ​യി​ൽ, കോ​റോം, തി​ല്ല​ങ്കേ​രി, ഒ​ഞ്ചി​യം, മു​ന​യം​കു​ന്ന്, പാ​ടി​ക്കു​ന്ന്, പ​ഴ​ശ്ശി, പൈ​വ​ളി​ഗെ, ക​രി​വെ​ള്ളൂ​ർ, ശൂ​ര​നാ​ട് തു​ട​ങ്ങി​യ അ​ന​വ​ധി സ​മ​ര​ഭൂ​മി​ക​ളി​ൽ മ​നു​ഷ്യ​ർ ജീ​വ​ൻ ബ​ലി​ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ​ർ പോ​രാ​ടി​യ​ത് സ്വ​ന്തം സ്വാ​ർ​ത്ഥ താ​ല്പ​ര്യ​ങ്ങ​ൾ​ക്കാ​യ​ല്ല, മ​റി​ച്ച് മ​നു​ഷ്യ​െൻറ മോ​ച​ന​ത്തി​നും സ​മൂ​ഹ​ത്തി​െൻറ പു​രോ​ഗ​തി​ക്കും വേ​ണ്ടി​യാ​ണ്.

രാ​ഷ്​​ട്രീ​യം എ​ന്ന​ത് മ​നു​ഷ്യ​മോ​ച​ന​ത്തി​െൻറ​യും സാ​മൂ​ഹ്യ​നീ​തി​യു​ടെ​യും സ​മ​ത്വ​ത്തി​െൻറ​യും ഭാ​ഷ​യാ​ണ്. മ​ന​സ്സി​ൽ വ​ർ​ഗീ​യ​ത​യും അ​സ​ഹി​ഷ്ണു​ത​യും കു​ത്തി​നി​റ​ച്ച്, പു​റ​മേ നി​ഷ്പ​ക്ഷ​ത ച​മ​യു​ന്ന​താ​ണ് ഇ​ന്ന​ത്തെ അ​രാ​ഷ്​​ട്രീ​യ​ത​യു​ടെ യ​ഥാ​ർ​ത്ഥ മു​ഖം. അ​നീ​തി​ക്ക് മു​ന്നി​ൽ മൗ​നം പാ​ലി​ക്കു​ന്ന​ത് നി​ഷ്പ​ക്ഷ​ത​യ​ല്ല, അ​ത് അ​നീ​തി​യു​ടെ പ​ക്ഷം ചേ​ര​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​റ​പ്പി​ച്ചു പ​റ​യാം; അ​രാ​ഷ്​​ട്രീ​യ​ത അ​ഭി​മാ​ന​മ​ല്ല, അ​തൊ​രു വ​ലി​യ അ​പ​ക​ട​മാ​ണ്.

Tags:    
News Summary - Apoliticality is not pride, it is a disaster.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.