റിയാദ്: ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റിയാദ് അലിഫ് ഇൻറർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ‘ഗ്രീൻ കാമ്പസ് പ്രോജക്ട്’ ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികൾ ഒത്തുചേർന്ന് കാമ്പസിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
കാമ്പസിൽ വൃക്ഷത്തൈ നടുന്നതിന് നേതൃത്വം നൽകി ഫൈസൽ തൗഫീഖ് ജിബ്തൈനിയ ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സുസ്ഥിരവികസന ആശയങ്ങളും പരിസ്ഥിതിക മൂല്യങ്ങളും ഉൾക്കൊള്ളുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ പരിസ്ഥിതി ദിനാഘോഷ പരിപാടികൾക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഈ പദ്ധതിയുടെ ഭാഗമായി കാമ്പസിനകത്ത് സ്വന്തം പേരിലുള്ള വൃക്ഷത്തൈ വളർത്തുന്നതും പരിപാലിക്കുന്നതും ഇനി മുതൽ വിദ്യാർഥികൾ ആയിരിക്കും.
ചടങ്ങിൽ അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, വൈസ് പ്രിൻസിപ്പൽ നൗഷാദ് നാലകത്ത്, അഡ്മിൻ മാനേജർ അലി ബുഖാരി, കെ. അനസ്, ആയിഷ ബാനു, സുബൈരിയ, വിസ്മി രതീഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.