ഖോ​ബാ​ർ ഈ​സ്​​റ്റ്​ മ​ല​ർ​വാ​ടി പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ഈ​ദ് സം​ഗ​മ​വും പ​രി​പാ​ടി​യി​ൽ റൈ​ജു കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു

ഖോ​ബാ​ർ ഈ​സ്​​റ്റ്​ മ​ല​ർ​വാ​ടി പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ഈ​ദ് സം​ഗ​മ​വും

അ​ൽ ഖോ​ബാ​ർ: റ​മ​ദാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ർ​വാ​ടി ബാ​ല​സം​ഘം സം​ഘ​ടി​പ്പി​ച്ച ജേ​ർ​ണ​ൽ കോ​മ്പ​റ്റീ​ഷ​ൻ, വീ​ഡി​യോ മേ​ക്കി​ങ്​ കോ​മ്പ​റ്റീ​ഷ​ൻ എ​ന്നി​വ​യി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ഈ​ദ് സം​ഗ​മ​വും ആ​വേ​ശ​ക​ര​മാ​യി ന​ട​ന്നു. ഇ​നി​യ, പ്രി​ൻ​സി​യ എ​ന്നി​വ​ർ ആ​ല​പി​ച്ച പ്രാ​ർ​ത്ഥ​നാ ഗാ​ന​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

തു​ട​ർ​ന്ന് റൈ​ജു കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. റ​മ​ദാ​നി​ൽ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും ജേ​ർ​ണ​ൽ പൂ​ർ​ത്തീ​ക​രി​ച്ച് ന​ൽ​കി​യ എ​ല്ലാ കു​ട്ടി​ക​ൾ​ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​ന് ശേ​ഷം മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വൈ​വി​ധ്യ​മാ​ർ​ന്ന ഗെ​യി​മു​ക​ളും അ​ര​ങ്ങേ​റി.

കു​ട്ടി​ക​ൾ​ക്കാ​യി മെൻറ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ​ദ് കാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു. മ​ല​ർ​വാ​ടി സോ​ണ​ൽ പ്ര​സി​ഡ​ൻ​റ് ഫൈ​സ​ൽ ക​യ്പ​മം​ഗ​ലം, റ​സീ​ന റ​ഷീ​ദ് എ​ന്നി​വ​രും മ​ല​ർ​വാ​ടി മെൻറ​ർ​മാ​രാ​യ മൊ​യ്തീ​ൻ​കു​ട്ടി, ഫ​വാ​സ്, ബ​ബി​ത, സെ​ൽ​വ, ഷ​ഫാ​ഹ​ത്ത്, ഷ​ഹീ​റ, ഖാ​ൻ​സ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Khobar East Malarwadi Award Distribution and Eid Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.