‘മീ ​ഫ്രണ്ട്​ ആപ്പ്’​ കൺസെപ്​റ്റ് ലോഞ്ചിങ് നിർവഹിച്ച ശേഷം​ റിയാദ്​ ചേമ്പർ ഓഫ്​ കോമേഴ്​സിലെ ഇൻറർനാഷനൽ കോഓപറേഷൻ ഡിപ്പാർട്ട്​മെൻറ്​ ഡയറക്​ടർ മൻസൂർ ഷാഫി അൽഅജ്​മി സംസാരിക്കുന്നു

'മീ ​ഫ്രണ്ട്​ ആപ്പ്'​ കൺസെപ്​റ്റ് ലോഞ്ചിങ്​ നിർവഹിച്ചു

റിയാദ്​: 'ഗൾഫ്​ മാധ്യമം' ദിനപത്രത്തി​െൻറ പുതിയ സംരംഭമായ 'മീ ​ഫ്രണ്ട്​ ആപ്പ്​' കൺസെപ്​റ്റ്​ ലോഞ്ചിങ്​ നിർവഹിച്ചു. ബിസിനസ്​ ഡയറക്​ടറി, ക്ലാസിഫൈഡ്​ പരസ്യങ്ങൾ, ഇഷ്​ടാനുസൃത വാർത്തകൾ, ഹെൽപ്​ ലൈൻ തുടങ്ങിയ വിവിധ സേവനങ്ങൾ അതത്​ സമയങ്ങളിൽ തന്നെ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിൽ ലഭ്യമാക്കുന്ന നൂതന ഉപഭോക്തൃസൗഹൃദ ആപ്ലിക്കേഷനാണ്​ 'മീ ഫ്രണ്ട്​' ആപ്പ്​.

'മീ ​ഫ്രണ്ട്​ ആപ്പ്'​ കൺസെപ്​റ്റ് ലോഞ്ചിങ്​ റിയാദ്​ ചേമ്പർ ഓഫ്​ കോമേഴ്​സിലെ ഇൻറർനാഷനൽ കോഓപറേഷൻ ഡിപ്പാർട്ട്​മെൻറ്​ ഡയറക്​ടർ മൻസൂർ ഷാഫി അൽഅജ്​മി നിർവഹിക്കുന്നു


എന്താവശ്യത്തിനും വിളിപ്പുറത്തുള്ള ഒരു സുഹൃത്തിനെ പോലെ പ്രവാസിക്ക്​ ഉപകാരപ്രദമാണ്​ ഈ ആപ്ലിക്കേഷൻ. സൗദി അറേബ്യയിലാണ്​ ആദ്യം പ്രവർത്തനമാരംഭിക്കുന്നത്​. പിന്നീട്​ മറ്റ്​ ഗൾഫ്​ രാജ്യങ്ങളിലും പ്രവർത്തന മേഖല വിപുലീകരിക്കും. ഗൾഫ്​ മാധ്യമം ഡിജിറ്റൽ പതിപ്പ്​ ഈ ആപ്ലിക്കേഷനിൽ വളരെ സുഗമമായി വായിക്കാൻ കഴിയും.

ഹൈപർമാർക്കറ്റുകൾ, മറ്റ്​ വ്യാപാര സ്ഥാപനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, അവ​ശ്യ സേവനങ്ങൾ എന്നിവയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും എക്​സിക്ല്യുസീവ്​ ഓഫറുകളും യഥാസമയം ഈ ആപ്പിലൂടെ അറിയാനാവും. 

റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂൾ അങ്കണത്തിൽ ഗൾഫ്​ മാധ്യമവും ഇന്ത്യൻ എംബസിയും ചേർന്ന്​ നടത്തിയ 'മെമ്മറീസ്​ ഓഫ്​ ലജൻഡ്​സ്​' സംഗീത നിശയിൽ 'മീ ഫ്രണ്ട്​' ആപ്പി​െൻറ ആശയം വെളിപ്പെടുത്തുന്ന കൺസെപ്​റ്റ്​ ലോഞ്ചിങ്​ റിയാദ്​ ചേമ്പർ ഓഫ്​ കോമേഴ്​സിലെ ഇൻറർനാഷനൽ കോഓപറേഷൻ ഡിപ്പാർട്ട്​മെൻറ്​ ഡയറക്​ടർ മൻസൂർ ഷാഫി അൽഅജ്​മി നിർവഹിച്ചു. 'ഗൾഫ്​ മാധ്യമം' മിഡിലീസ്​റ്റ്​ ഡയറക്​ടർ സലീം അമ്പലൻ, റീജനൽ മാനേജർ സലീം മാഹി, പ്രൊഡക്​ട്​ ഹെഡ്​ ഇംറാൻ ഹുസൈൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.​  


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.