Posted On
date_range Updated On
date_range സൗദി രാജകുമാരൻ ബന്ദർ ബിൻ അബ്ദുല്ല അന്തരിച്ചു
റിയാദ്: സൗദി രാജകുടുംബാംഗം അമീർ ബന്ദർ ബിൻ അബ്ദുല്ല അൽ അബ്ദുറഹ്മാൻ അൽസഊദ് അന്തരിച്ചു. റോയൽ കോർട്ട് ആണ് മരണവാർത്ത പുറത്തുവിട്ടത്. ഇന്ന് (ഞായറാഴ്ച) വൈകുന്നേരം അസർ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടന്നു.
ബത്ഹക്ക് സമീപം ഊദ് മഖ്ബറയിൽ ഖബറടക്കി. അല്ലാഹു അദ്ദേഹത്തിന് പാരത്രിക ലോകത്ത് വിശാലമായ കരുണയും പാപമോചനവും നൽകി അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹത്തെ സ്വർഗത്തോപ്പുകളിൽ വസിപ്പിക്കട്ടെയെന്നും റോയൽ കോർട്ട് വാർത്താക്കുറിപ്പിൽ പ്രാർഥന നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.