മലയാളം മിഷൻ സൗദി ചാപ്റ്റർ രൂപവത്കരണ യോഗത്തിൽ നിന്ന്
ജിസാൻ: കേരള സർക്കാറിെൻറ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷെൻറ സൗദി ചാപ്റ്റർ കമ്മിറ്റി നിലവിൽവന്നു. മേഖലാ ഭാരവാഹികളുടെയും സംഘടനാനേതാക്കളുടെയും ഓൺലൈൻ യോഗം മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. ലോക കേരളസഭ അംഗം എം.എം. നഈം അധ്യക്ഷത വഹിച്ചു. മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു.
സൗദി കോഓഡിനേറ്റർ താഹ കൊല്ലേത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലോക കേരളസഭ അംഗങ്ങളായ വി.കെ. റഊഫ്, ഡോ. മുബാറക്ക് സാനി, കെ.പി.എം. സാദിഖ്, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, മേഖലാ ഭാരവാഹികളായ ഷിബു തിരുവനന്തപുരം, മാത്യു തോമസ് നെല്ലുവേലിൽ, നൗഷാദ് കോർമത്ത്, നന്ദിനി മോഹൻ, സുനിൽ സുകുമാരൻ, സക്കീർ താമരത്ത്, റഷീദ് ചന്ദ്രാപ്പിന്നി, ഷാഹിദ ഷാനവാസ്, വി.പി. രഞ്ജിത്, റഫീഖ് പത്തനാപുരം, കിസ്മത്ത്, ഡോ. രമേശ് മൂച്ചിക്കൽ, ഉബൈസ് മുസ്തഫ, നിഷ നൗഫൽ, സീബ കൂവോട്, ആർ. രശ്മി, ജിതേഷ് പട്ടുവം എന്നിവർ സംസാരിച്ചു. താഹ കൊല്ലേത്ത് സ്വാഗതവും മാത്യു തോമസ് നെല്ലുവേലിൽ നന്ദിയും പറഞ്ഞു. 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മലയാളം മിഷൻ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസി മലയാളി കുട്ടികൾക്കുള്ള മാതൃഭാഷാ പഠനകോഴ്സുകളും ഓൺലൈൻ ക്ലാസുകളും വിവിധ സാംസ്ക്കാരിക, ഭാഷാ പ്രവർത്തനങ്ങളുമാണ് മുഖ്യമായും മലയാളം മിഷൻ നടത്തുന്നത്. സൗദി അറേബ്യയിൽ നിലവിലുള്ള മലയാളം ഭാഷാപഠന പ്രവർത്തനങ്ങൾ മലയാളം മിഷന് കീഴിൽ ഏകോപിപ്പിക്കുന്നതിനും ഉർജിതമാക്കുന്നതിനും വിപുലമായ ഭാഷാ, സാംസ്കാരിക, പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ചാപ്റ്റർ കമ്മിറ്റി രൂപവത്കരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം മലയാളം മിഷൻ ഡയറക്ടർ പുറത്തിറക്കി.
ഭാരവാഹികൾ: എം.എം. നഈം (പ്രസി), താഹ കൊല്ലേത്ത് (സെക്ര), ഷിബു തിരുവനന്തപുരം (കൺ), ഡോ. മുബാറക് സാനി (വിദഗ്ധ സമിതി ചെയർമാൻ), മാത്യു തോമസ് നെല്ലുവേലിൽ (വൈ. പ്രസി), നൗഷാദ് കോർമത്ത് (ജോ. സെക്ര.), ആർ. രശ്മി, ഡോ. രമേശ് മൂച്ചിക്കൽ, റഫീഖ് പത്തനാപുരം, ഉബൈസ് മുസ്തഫ, ജിതേഷ് പട്ടുവം, റഷീദ് ചന്ദ്രാപ്പിന്നി (മേഖലാ കോഓഡിനേറ്റർ), നന്ദിനി മോഹൻ, ഷാഹിദ ഷാനവാസ്, സീബ കൂവോട് (വിദഗ്ധ സമിതി അംഗങ്ങൾ), സുനിൽ സുകുമാരൻ, സക്കീർ താമരത്ത്, ഷാനവാസ് (അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.