കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ : പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ

യാം​ബു: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​ത് നി​രീ​ക്ഷി​ക്കാ​ൻ യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ പൊ​ലീ​സ് വി​ഭാ​ഗം ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. റോ​യ​ൽ ക​മീ​ഷ​നി​ലെ പ്ര​ത്യേ​ക പൊ​ലീ​സ് വി​ഭാ​ഗ​ങ്ങ​ളും മ​റ്റു സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യാ​ണ് നി​രീ​ക്ഷ​ണ​വു​മാ​യി രം​ഗ​ത്തു​ള്ള​ത്.

വ്യ​വ​സാ​യ ന​ഗ​രി​യി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ൾ, വാ​ട്ട​ർ ഫ്ര​ണ്ട് പാ​ർ​ക്ക്, ജ​ന​ങ്ങ​ൾ കൂ​ടി​യി​രി​ക്കു​ന്ന പാ​ർ​ക്കു​ക​ളും ഇ​ട​ങ്ങ​ളു​മെ​ല്ലാം ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്തെ ചി​ല മേ​ഖ​ല​ക​ളി​ൽ കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​വ്യാ​പ​നം ചെ​റു​ക്കാ​നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യു​മാ​ണ് ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ സു​ര​ക്ഷ ച​ട്ട​ങ്ങ​ളും കോ​വി​ഡ് പ്രോ​ട്ടോ​കോ​ളും പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഏ​റെ ജാ​ഗ്ര​ത കാ​ണി​ക്കാ​ൻ ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ്ഥാ​പ​ന​ങ്ങ​ൾ അ​ണു​മു​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​ത്യേ​ക സ്​​ക്വാ​ഡു​ക​ൾ രൂ​പ​വ​ത്ക​രി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. സു​ര​ക്ഷ മു​ൻ​ക​രു​ത​ലി​െൻറ ഭാ​ഗ​മാ​യി മാ​സ്ക് ധ​രി​ക്കാ​നും ആ​രോ​ഗ്യ​വും ശു​ചി​ത്വ​വും കൃ​ത്യ​മാ​യി പാ​ലി​ക്കാ​നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​കം നി​ർ​ദേ​ശ​മു​ണ്ട്.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​രു​ത്തു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ പി​ഴ​യ​ട​ക്കം ശി​ക്ഷാ​ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം യാം​ബു ന​ഗ​ര​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ ഏ​ഴു സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു.

53 സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഏ​ഴ്​ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തും പ​രി​ശോ​ധ​ന​യി​ൽ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളോ ആ​രോ​ഗ്യ നി​യ​മ​ലം​ഘ​ന​മോ ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 940 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച​റി​യി​ക്കാ​നും യാം​ബു മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ്ര​ദേ​ശ​വാ​സി​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.