ഇന്ത്യൻ അംബാസഡർ മക്കയിലെ കിസ്വ നിർമാണ കേന്ദ്രം സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ മക്കയിലെ കിസ്വ നിർമാണ കേന്ദ്രം സന്ദർശിച്ചു
ജിദ്ദ: കഅ്ബയെ പുതപ്പിക്കുന്ന കിസ്വ നിർമിക്കുന്ന മക്കയിലെ കേന്ദ്രം ഇന്ത്യൻ അംബാഡർ സന്ദർശിച്ചു. കിങ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സിലാണ് അംബാസഡർ ഡോ. ഒൗസാഫ് സഇൗദും ഇന്ത്യൻ പ്രതിനിധി സംഘവും സന്ദർശനം നടത്തിയത്. കോംപ്ലക്സിലെത്തിയ അംബാസഡറെ അണ്ടർ സെക്രട്ടറി ജനറൽ അബ്ദുൽ ഹമീദ് ബിൻ സഈദ് അൽ-മാലികി സ്വീകരിച്ചു.
കിസ്വ നിർമാണത്തിെൻറ വിവിധ ഘട്ടങ്ങളും അതിനായുള്ള സംവിധാനങ്ങളും അംബാസഡറും സംഘവും കണ്ടു. കിസ്വ നിർമിക്കുന്നതിലും ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഒരുക്കുന്നതിലും കാണിക്കുന്ന ശ്രദ്ധയും അർപ്പണബോധവും പ്രശംസനീയമാണെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഇരു ഹറമുകളുടെയും മിനിയേച്ചറുകൾ പ്രദർശിപ്പിച്ചിരിക്കുന്ന കേന്ദ്രവും അംബാസഡറും സംഘവും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.