ഒ.​ഐ.​സി.​സി യാം​ബു ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ നി​ന്ന്

ഒ.ഐ.സി.സി യാംബു ഏരിയ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു

യാംബു: ഒ.ഐ.സി.സി യാംബു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും മഹാത്മാഗാന്ധി അനുസ്മരണ പ്രഭാഷണപരിപാടിയും സംഘടിപ്പിച്ചു. ഒ.ഐ.സി.സി യാംബു ഏരിയ കമ്മിറ്റി പ്രസിഡണ്ട് സിദ്ദീഖുൽ അക്ബർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജിദ്ദ റീജിയണൽ കമ്മിറ്റി സെക്രട്ടറി അഷ്കർ വണ്ടൂർ അനുസ്മരണപ്രഭാഷണം നടത്തി.

ഗാന്ധിയൻ ആദർശങ്ങൾ എക്കാലത്തും ഏറെ പ്രസക്തമാണെന്നും അദ്ദേഹത്തിന്റ ആദർശങ്ങൾ പിന്തുടർന്നാലേ സമൂഹത്തിൽ സമാധാനം നിലനിൽക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ട് ചോരിക്ക് എതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് എല്ലാവരും പിന്തുണ നൽകണമെന്നും രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാറിനും മന്ത്രിമാർക്കും എതിരെ നടക്കുന്ന അക്രമ സമരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവും യോഗത്തിൽ പ്രകടിപ്പിച്ചു. റിയാസ് കൈത്തറ, അബ്ദുന്നാസർ കുറുകത്താണി, ശരത് നായർ കോഴിക്കോട്, അനീസ് വണ്ടൂർ എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി യാംബു ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഷഫീഖ് മഞ്ചേരി സ്വാഗതവും ഷമീൽ മമ്പാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - OICC Yambu Area Committee celebrated Gandhi Jayanti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.