കോ​വി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം അ​ൽ​ജൗ​ഫ് ഘ​ട​കം ആ​ദ​രി​ച്ച​പ്പോ​ൾ

കോ​വി​ഡ് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ആ​ദ​രി​ച്ചു

റി​യാ​ദ്: കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ട​ത്തി​യ സ​ന്ന​ദ്ധ​സേ​വ​ക​രെ ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം അ​ൽ​ജൗ​ഫ് ഘ​ട​കം ആ​ദ​രി​ച്ചു. കോ​വി​ഡി​െൻറ ആ​ശ​ങ്ക​യി​ൽ പ്ര​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ട് നേ​രി​ട്ട സ​മ​യ​ത്തെ​ല്ലാം ഭ​ക്ഷ​ണം, വൈ​ദ്യ​സ​ഹാ​യം, യാ​ത്ര​സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഒ​രു പ്ര​യാ​സ​വു​മി​ല്ലാ​തെ​യാ​ണ് അ​ൽ​ജൗ​ഫി​ലെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ​ത്. അ​ൽ​ജൗ​ഫ് കു​ടും​ബ കൂ​ട്ടാ​യ്മ​ക്കും സോ​ഷ്യ​ൽ​ഫോ​റം പ്ര​വ​ർ​ത്ത​ക​രാ​യ ന​ജീ​ബ് വ​ള്ള​ക്ക​ട​വ്, ഷാ​ഫി ക​ല​ന്ത​ർ മം​ഗ​ലാ​പു​രം എ​ന്നി​വ​ർ​ക്കും പ്ര​ശം​സ​ഫ​ല​കം ന​ൽ​കി അ​നു​മോ​ദി​ച്ചു. ച​ട​ങ്ങി​ൽ ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം അ​ൽ​ജൗ​ഫ് പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ് തൊ​ഴു​പ്പാ​ടം, സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് കൗ​സ​രി പ​ത്ത​നാ​പു​രം, ദി​ലീ​പ് വ​ള്ള​ക്ക​ട​വ്, ഹ​സ്സ​ൻ മ​ട​പ്പ​ള്ളി, ആ​ബി​ദ് പ​ട്ടാ​മ്പി, വ​സീം മം​ഗ​ലാ​പു​രം എ​ന്നി​വ​രും അ​ൽ​ജൗ​ഫ് കു​ടും​ബ കൂ​ട്ടാ​യ്മ​ക്കു​​വേ​ണ്ടി ഷി​ബു വ​ട​ക്കേ​ൽ, ഷാ​ൻ മൊ​യ്‌​തീ​ൻ, സാ​ബു എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - The India Fraternity Forum visited the Covid activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.