'പ്രവാസി ചാമ്പ്യൻസ് ട്രോഫി’ ഇലവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിന് നാളെ ജിദ്ദയിൽ തുടക്കം

ജിദ്ദ: പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'പ്രവാസി ചാമ്പ്യൻസ് ട്രോഫി’ ഫുട്ബാൾ ടൂർണ്ണമെന്റിന് നാളെ (വെള്ളി) ജിദ്ദയിൽ തുടക്കം. സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ (സിഫ്) ഔദ്യോഗിക അംഗീകാരത്തോടു കൂടി ഡിസംബർ 13, 20, 27 എന്നീ വെള്ളിയാഴ്ചകളിലായി ജിദ്ദ വസീരിയ അൽ തആവുൻ സ്റ്റേഡിയത്തിലാണ് ടൂർണ്ണമെന്റ്. സീനിയർ, ജൂനിയർ, വെറ്ററൻസ് വിഭാഗങ്ങളിലായി 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സീനിയർ വിജയികൾക്ക് 5,000 റിയാൽ കാശ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 3,000 റിയാൽ കാശ് പ്രൈസും ട്രോഫിയും ജൂനിയർ, വെറ്ററൻസ് വിഭാഗങ്ങളിലെ വിജയികൾക്കും രണ്ടാം സ്ഥാനക്കാർക്കും ട്രോഫിയും സമ്മാനമായി ലഭിക്കും. ടൂർണമെന്റിന്റെ ഫിക്സ്ചർ റിലീസിങ് പരിപാടി കഴിഞ്ഞ ആഴ്‌ച ശറഫിയ ക്വാളിറ്റി ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സിഫ് ഭാരവാഹികളും പ്രവാസി വെൽഫെയർ ജിദ്ദ സെൻട്രൽ കമ്മിറ്റി, ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളും വിവിധ ക്ലബ്ബ് ഭാരവാഹികളും ടീം അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. നാളെ അഞ്ച് മത്സരങ്ങളാണ് നടക്കുന്നതെന്നും ആദ്യ മത്സരം വൈകീട്ട് ആറ് മണിക്ക് ആരംഭിക്കുമെന്നും ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു. അബീർ എക്സ്പ്രസ്സ് ക്ലിനിക്സാണ് ടൂർണ്ണമെന്റിന്റെ മുഖ്യ പ്രായോജകർ.

നാളത്തെ മത്സരങ്ങൾ: വെറ്ററൻസ് വിഭാഗം: സ്പോർട്ടിങ് പേരന്റ്സ് എഫ്.സി, സമ യുനൈറ്റഡ് ഫുട്ബാൾ ലവേഴ്സ് (വെകീട്ട് ആറ് മണി), സീനിയർ വിഭാഗം: എ.സി.സി ബി, ബ്ലൂ സ്റ്റാർ എഫ്.സി (ഏഴ് മണി), ബ്ലാസ്റ്റേഴ്‌സ് എഫ്.സി, ബ്ലൂ സ്റ്റാർ എഫ്.സി സീനിയേഴ്സ് ബി.എഫ്.സി (8.25 മണി), സബീൻ എഫ്.സി, റിയൽ കേരള എഫ്.സി (9.50 മണി), ബി.സി.സി എഫ്.സി, എ.സി.സി എ (11.15 മണി)

Tags:    
News Summary - The 'Expatriate Champions Trophy' XI football tournament will start tomorrow in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.