‘മ​സാ​ബ​ത്​ വ ​അം​ന്​’ ഡോ​ക്യു​മെൻറ​റി ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

'മ​സാ​ബ​ത്​ വ ​അം​ന്​'​ ഡോ​ക്യു​മെൻറ​റി പു​റ​ത്തി​റ​ങ്ങി

ജി​ദ്ദ: മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ കോ​വി​ഡ്​ നേ​രി​ടു​ന്ന​തി​ൽ സൗ​ദി അ​റേ​ബ്യ നേ​ടി​യ മ​ഹ​ത്താ​യ വി​ജ​യ​ത്തി​ലെ ക​ഥ പ​റ​യു​ന്ന ഡോ​ക്യു​മെൻറ​റി പു​റ​ത്തി​റ​ങ്ങി. 'മ​സാ​ബ​ത്​ വ ​അം​ന്​'​എ​ന്നു​പേ​രി​ട്ട ഡോ​ക്യു​മെൻറ​റി ഇ​രു റം ​കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സാ​ണ്​ പ്ര​കാ​ശ​നം ചെ​യ്​​ത​ത്. കോ​വി​ഡി​െൻറ തു​ട​ക്കം മു​ത​ൽ ഇ​രു ഹ​റ​മു​ക​ളി​ലും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ കാ​ര്യാ​ല​യം ന​ട​ത്തി​യ ഒാ​രോ ചു​വ​ടു​വെ​പ്പും ആ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണ സേ​വ​ന​ങ്ങ​ളും ഡോ​ക്യു​മെൻറ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്​​.

മു​ൻ​ക​രു​ത​ലാ​യി ഹ​റ​മി​ലേ​ക്ക്​ പ്ര​വേ​ശ​നം നി​ർ​ത്തി​വെ​ക്കാ​നും ഹ​ജ്ജ്,​ ഉം​റ സീ​സ​ണു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നീ​ട്ടി​വെ​ക്കാ​നു​മു​ള്ള നി​ർ​ദേ​ശം, പു​ണ്യ​കേ​ന്ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ഗ​വ​ൺ​മെൻറി​െൻറ വി​വേ​ക​പൂ​ർ​ണ​മാ​യ ന​ട​പ​ടി​ക​ൾ എ​ന്നി​വ​യും ഡോ​ക്യു​മെൻറ​റി​യി​ലു​ണ്ട്. ഡോ​ക്യു​മെൻറ​റി​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ ഇ​രു ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഉ​ദ്​​ഘാ​ട​ന വേ​ള​യി​ൽ പ്ര​ശം​സി​ച്ചു. കോ​വി​ഡ്​ കാ​ല​ത്തെ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക്​ വെ​ളി​ച്ചം വീ​ശു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.