ജിദ്ദ: കേരള പ്രവാസി പെന്ഷന് പദ്ധതിയില്‍ കാലാവധി പൂര്‍ത്തിയായിട്ടും അംശാദായം കുടിശ്ശികയുള്ളവര്‍ക്ക് അടക്കാനുള്ള അവസാന തീയതി നീട്ടിനല്‍കണമെന്ന് ജിദ്ദ കേരള പൗരാവലി പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2025 നവംബര്‍ ഒന്നിനകം കുടിശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ പെന്ഷന് ലഭിക്കില്ലെന്നായിരുന്നു സര്‍ക്കാരിൻറെ അന്ത്യശാസനം. എന്നാല്‍ നൂറുകണക്കിന് പ്രവാസികള്‍ക്ക് അംശാദായ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അതിനാല്‍ അംശാദായം അടക്കാനുള്ള കാലാവധി നീട്ടിനല്‍കി പ്രവാസികളുടെ പെന്ഷന് തടയപ്പെടുന്ന അവസ്ഥ ഒഴിവാക്കണമെന്ന് പൗരാവലി ആവശ്യപ്പെട്ടു.
കാലാവധി പൂര്‍ത്തിയായി പണമടക്കാന്‍ കുടിശ്ശികയായവര്‍ക്ക് രണ്ടുവര്‍ഷത്തിനകം തുക ഒരുമിച്ചടച്ചാല്‍ പെന്ഷന് ലഭ്യമാക്കിയിരുന്നതാണ് നവംബര്‍ ഒന്നുമുതല്‍ പ്രവാസി ക്ഷേമബോര്‍ഡ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. പെന്ഷന് പദ്ധതിയില്‍ അംഗമായി കാലാവധി പൂര്‍ത്തിയാക്കിയിട്ടും ആയിരക്കണക്കിന് ആളുകള്‍ക്ക് ഇതുമൂലം ഇനി മുതല്‍ പെന്ഷന് ലഭിക്കില്ല. അംശാദായ കുടിശ്ശിക അടച്ചുതീര്‍ക്കാനുള്ള സമയപരിധി നീട്ടിനല്‍കി ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളുവെന്ന് പൗരാവലി ചൂണ്ടിക്കാട്ടി. അര്‍ഹതയുള്ള എല്ലാ പ്രവാസികള്‍ക്കും പെന്ഷന് നല്‍കുന്നതിനായി സമയപരിധി നീട്ടിനല്കാന് ഇടപെടണമെന്ന് പൗരാവലി മുഖ്യമന്ത്രിയോയും നോര്‍ക്ക വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.