ജി​ദ്ദ ഷ​റ​ഫി​യ്യ അ​ൽ ഹു​ദ മ​ദ്‌​റ​സ പ്ര​വേ​ശ​നോ​ത്സ​വ പ​രി​പാ​ടി​യി​ൽ അ​ബ്​​ദു​ല്‍ ജ​ലീ​ല്‍ മ​ദ​നി, വ​യ​നാ​ട് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു

ഷ​റ​ഫി​യ്യ അ​ല്‍ ഹു​ദ മ​ദ്‌​റ​സ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ഷ​റ​ഫി​യ്യ​യി​ലെ അ​ല്‍ ഹു​ദ മ​ദ്‌​റ​സ​യു​ടെ പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ന് വ​ര്‍ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ തു​ട​ക്ക​മാ​യി. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്ത പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​മു​ഖ പ​ണ്ഡി​ത​നും ഫാ​മി​ലി കൗ​ണ്‍സി​ല​റും മോ​ട്ടി​വേ​റ്റ​റു​മാ​യ അ​ബ്​​ദു​ല്‍ ജ​ലീ​ല്‍ മ​ദ​നി വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

സ​മാ​ധാ​ന ജീ​വി​ത​വും ശാ​ശ്വ​ത വി​ജ​യ​വും നേ​ടു​ക എ​ന്ന​താ​ണ് ധാ​ർ​മി​ക ജീ​വി​തം ന​യി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും, അ​ത് സാ​ക്ഷാ​ല്‍ക​രി​ക്ക​പ്പെ​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മ​ത​പ​ഠ​ന സം​വി​ധാ​നം നി​ല​കൊ​ള്ളു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ടി​ക​ള്‍ ത​ങ്ങ​ളു​ടെ മാ​താ​വി​നെ സ​ഹാ​യി​ച്ചും പി​താ​വി​നെ ആ​ദ​രി​ച്ചും ജീ​വി​ക്കു​മ്പോ​ഴാ​ണ് ജീ​വി​ത ല​ക്ഷ്യം നേ​ടു​ന്ന​തും മാ​താ​പി​താ​ക്ക​ള്‍ ക​ണ്‍കു​ളി​മ അ​നു​ഭ​വി​ക്കു​ന്ന​തും.

അ​തി​നാ​ല്‍ മ​ക്ക​ള്‍ മാ​താ​പി​താ​ക്ക​ളെ സ്നേ​ഹി​ച്ചും അ​നു​സ​രി​ച്ചും ജീ​വി​ച്ച് ന​ല്ല​വ​രാ​യി വ​ള​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​പ​ദേ​ശി​ച്ചു. പ​രി​പാ​ടി​യി​ല്‍ നൂ​ഹ് ഹൈ​ദ​റ​ലി ഖി​റാ​അ​ത്ത് ന​ട​ത്തി. മി​ന്‍ഹ ഇ​സ്​​ലാ​മി​ക ഗാ​ന​വും ദൈ​ഫ സൈ​ന​ബ് ആ​ൻ​ഡ്​ പാ​ര്‍ട്ടി സം​ഘ​ഗാ​ന​വും അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ലി​യാ​ഖ​ത്ത​ലി ഖാ​ന്‍ വി​ശ​ദീ​ക​രി​ച്ച യോ​ഗ​ത്തി​ല്‍, ന​വാ​ഗ​ത​രാ​യ കു​ട്ടി​ക​ളെ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍കി സ്വീ​ക​രി​ച്ചു. കെ.​ജി മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം തു​ട​രു​ന്നു​ണ്ടെ​ന്നും, അ​ഡ്മി​ഷ​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും 0572466073, 0538233679 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും മ​ദ്റ​സ ക​ണ്‍വീ​ന​ര്‍ ഉ​മ​ര്‍ കോ​യ ബേ​പ്പൂ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Sharafiya Al Huda Madrasa Holds Inauguration Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.