ബുറൈദ: സൗദി സന്ദർശന വിസ താമസ വിസ (ഇഖാമ) ആക്കി മാറ്റാൻ സാധിക്കുമെന്ന പ്രചാരണം പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസത്ത്) നിഷേധിച്ചു. അധികൃതർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് ജവാസത്ത് വ്യക്തമാക്കി. സന്ദർശന വിസ തൊഴിലുമായി ബന്ധപ്പെട്ട് വിദേശതാമസക്കാർക്ക് നൽകുന്ന വിസയാക്കി മാറ്റുന്നതിന് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് അനുമതി ലഭിച്ചു എന്ന നിലക്കുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതു ചെയ്യുന്നവർ വ്യാജം പ്രചരിപ്പിച്ച് ആളുകളെ കബളിപ്പിക്കുകയാണ്.
സന്ദർശന വിസ ഇഖാമ ആക്കി മാറ്റാനോ സന്ദർശകരെ രാജ്യത്ത് തൊഴിലെടുക്കാനോ അനുവദിക്കുന്ന ഒരു തീരുമാനവും ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടിട്ടില്ല. സന്ദർശന വിസയിൽ എത്തുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾ സൗദി ഇഖാമ കൈവശമുള്ളവരാണെങ്കിൽ താമസ വിസയിലേക്ക് (ഇഖാമ) മാറ്റാനുള്ള തീരുമാനം മാത്രമാണ് കൈക്കൊണ്ടിട്ടുള്ളതെന്നും ജവാസത്ത് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.