ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഡോ. അഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ ഭീതിയിൽ കഴിഞ്ഞിരുന്ന സമൂഹത്തിന് സ്വന്തം ആരോഗ്യത്തെ മറന്നു സേവനം നൽകിയ ഫ്രറ്റേണിറ്റി ഫോറം വളൻറിയർമാരുടെ ആരോഗ്യസ്ഥിതി പരിഗണിച്ചുകൊണ്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഫോറം ഭാരവാഹികൾ അറിയിച്ചു.വിവിധ ലാബ് പരിശോധനകൾക്ക് പുറമെ വിദഗ്ധ ഡോക്ടറുടെ പരിശോധനയും സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ പ്രത്യേക നിർദേശപ്രകാരമുള്ള കുത്തിവെപ്പും ക്യാമ്പിൽ നൽകി.
ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്ററിന് കീഴിലുള്ള ശറഫിയ്യ, മക്ക റോഡ്, ബലദ് ഏരിയ സമിതികൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തവർക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്.മെഡിക്കൽ ക്യാമ്പിെൻറ ഉദ്ഘാടനവും ശറഫിയ്യ ഏരിയക്ക് കീഴിൽ രജിസ്റ്റർ ചെയ്തവർക്കുള്ള വൈദ്യപരിശോധനയും കഴിഞ്ഞ ദിവസം ശറഫിയ്യ അൽഅബീർ ഓഡിറ്റോറിയത്തിൽ നടന്നു. ഡോ. അഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സെക്രട്ടറി മുഹമ്മദ് അലി വേങ്ങാട് അധ്യക്ഷത വഹിച്ചു.
ഇഖ്ബാൽ ചെമ്പൻ, ഹനീഫ കിഴിശ്ശേരി, അബ്ദുറഹ്മാൻ പുഴക്കര എന്നിവർ സംസാരിച്ചു. റാഫി ബീമാപ്പള്ളി, മുജീബ് അഞ്ചച്ചവിടി, റഷീദ് പനങ്ങാങ്ങര, നാസർ കരുളായി, സജീർ ചുങ്കത്തറ തുടങ്ങിയവർ നേതൃത്വം നൽകി. മുജീബ് കുണ്ടൂർ സ്വാഗതവും റഷീദ് ഷൊർണൂർ നന്ദിയും പറഞ്ഞു.മക്ക റോഡ്, ബലദ് ഏരിയകൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തവർക്കുള്ള ക്യാമ്പ് അടുത്ത ആഴ്ചകളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.