പെരുന്നാളിന്​ സുഹൃത്തിനെ കാ​ണാനെത്തിയപ്പോൾ ഹൃദയാഘാതം; തമിഴ്​നാട്​ സ്വദേശിയുടെ മൃതദേഹം ഹഫറിൽ ഖബറടക്കി

ഹഫർ അൽ ബാത്വിൻ: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തമിഴ്നാട് സ്വദേശി ചെങ്കൽപട്ടം കോവളം സ്വദേശി തമീം അൻസാരിയുടെ (56) മൃതദേഹം ഹഫർ അൽ ബാത്വിനിൽ ഖബറടക്കി. 35 വർഷമായി ഹഫറിന്​ സമീപം ദിബിയായിൽ ജോലി ചെയ്യുകയായിരുന്ന തമീം അൻസാരി ഈദ് അവധിക്ക് ഹഫർ ആൽ ബാത്വിനിലുള്ള സുഹൃത്തി​െൻറ റൂമിൽ എത്തിയപ്പോഴാണ്​ അന്ത്യം സംഭവിച്ചത്​. റൂമിൽ വെച്ച്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ്​ മരണം സംഭവിച്ചത്.

ഈ മാസം നാട്ടിലേക്ക് മടങ്ങുവാനുള്ള തയ്യാറെടുപ്പിനിടയിലാണ്​ മരണം. അതി​െൻറ ഭാഗമായാണ്​ സുഹൃത്തിനെ കാണാൻ വന്നതും. ഭാര്യ: അമീറ നിഷ, മകൾ: അസീമ ബാനു (24). മരണാനന്തര നിയമനടപടികൾ ഹഫർ ആൽ ബാത്വിൻ ഒ.ഐ.സി.സി പ്രസിഡൻറ്​ വിബിൻ മറ്റത്തി​െൻറ നേതൃത്വത്തിലാണ്​ പൂർത്തിയാക്കിയത്​. സുഹൃത്ത് സുൽത്താനും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം ഏറ്റെടുത്ത് ഹഫറിലെ മഖ്​ബറയിൽ ഖബറടക്കി.

Tags:    
News Summary - The burial of Tamilnadu native who died of heart attack done in Haphtha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.