സുബൈദ ബീവി
ജിദ്ദ: ഉംറ നിർവഹിക്കാനെത്തി ജിദ്ദയിൽ മരിച്ച പത്തനംതിട്ട സ്വദേശിനി കാട്ടൂർ പേട്ട പുറത്തൂട് രാജൻ എന്ന അബ്ബാസിന്റെ ഭാര്യ സുബൈദ ബീവിയുടെ മൃതദേഹം ജിദ്ദക്കടുത്ത് ദഅബാനിൽ ഖബറടക്കി.
ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്കുള്ള മടക്കയാത്രയിൽ വിമാനത്താവളത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
പത്തനംതിട്ട ജില്ല സംഗമം അംഗം ദിലീപ് ഇസ്മാഈൽ കോട്ടാങ്ങൽ, സലീന യുസുഫ്, റിയാസ് ചാത്തൻതറ തുടങ്ങിയവർ സേവനത്തിനുണ്ടായിരുന്നു. മരിച്ച ശേഷം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് രേഖകൾ ശരിയാക്കുന്നതിനും ഖബറടക്ക നടപടികൾ പൂർത്തീകരിക്കുന്നതിനും മറ്റുമായി പത്തനംതിട്ട ജില്ലാ സംഗമം പ്രസിഡന്റ് അലി തേക്കുതോട്, ഷറഫുദീൻ ബാഫഖി ചുങ്കപ്പാറ, രതീഷ് കോഴഞ്ചേരി, മസൂദ് ബലരാമപുരം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.