Posted On
date_range Updated On
date_range ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം നാലു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം നാലു മാസത്തിന് ശേഷം നാട്ടിൽ കൊണ്ടുപോയി. റിയാദിൽനിന്ന് 230 കിലോ മീറ്റർ അകലെ ഹോത്ത സുദൈർ ജനറല്‍ ആശുപത്രിയിൽ മരിച്ച ഹൈദരാബാദ് കരീം നഗർ സ്വദേശി വീരാഹിന്റെ (56) മൃതദേഹമാണ് റിയാദിൽ നിന്നും ഹൈദരാബാദിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോയത്. ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.
പിതാവ്: മലയ്യ. മാതാവ്: ബൂദവ്വ. ഭാര്യ: മല്ലാവ. നാട്ടിൽ കൊണ്ടുപൊകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ ഹോത്ത സുദൈർ, റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.