അൽഖോബാർ: അൽഖോബാറിൽ നിര്യാതനായ കോഴിക്കോട് മാവൂർ സ്വദേശി താത്തൂർ പൊയിൽ കല്ലിടുമ്പിൽ അബ്ദുൽ ഖാദറിന്റെ (57) മൃതദേഹം നാട്ടിലെത്തിച്ച് താത്തൂർ ജുമാമസ്ജിദ് മഖ്ബറയിൽ സംസ്‌കരിച്ചു. നിയമനടപടികൾ കെ.എം.സി.സി അൽകോബാർ വെൽഫെയർവിങ് ചെയർമാൻ ഹുസൈൻ ഹംസ നിലമ്പൂരിന്റെ നേതൃത്വത്തിൽ ആണ് പൂർത്തിയാക്കിയത്.
കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച ഖാദർ പൊയിലിന്റ കുടുംബത്തിന്റ ക്ഷേമത്തിനായുള്ള പദ്ധതികളുമായി മുന്നോട്ടു പോവുമെന്ന് മാപ്‌സ് ഭാരവാഹികൾ അറിയിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ സൗദിയിൽ പ്രവാസിയായിരുന്ന ഖാദർ പൊയിൽ ഹൃദയാഘാതം മൂലമാണ് മരിച്ചത്. രാവിലെ അൽഖോബാറിലെ താമസസ്ഥലത്ത് വച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ കല്ലിടുമ്പിൽ ചെറിയ അലി, മറിയ എന്നിവർ മാതാപിതാക്കളാണ്. ഭാര്യ: ഹസീന. മക്കൾ: റാസി അലി, റാമി അലി, അനൂദ്, സദീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.