ഹസൈനാർ മുസ്ലിയാർ
ദമ്മാം: ഐ.സി.എഫ് ദമ്മാം സെൻട്രൽ പബ്ലിക്കേഷൻ പ്രസിഡൻറായിരുന്ന തൃശൂർ കരിക്കുളം കുന്നാറ്റുപാടം വില്ലൻവീട്ടിൽ ഹസൈനാർ മുസ്ലിയാരുടെ മൃതദേഹം ദമ്മാമിൽ ഖബറടക്കി. കുന്നാറ്റുപാടം വില്ലൻവീട്ടിൽ മുഹമ്മദ് ഹാജി-സുലൈഖ ദമ്പതികളുടെ മകനാണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ 25 വർഷമായി അൽ ബറാക് കമ്പനിയിൽ പർച്ചേസ് മാനേജറായി ജോലി ചെയ്തുവരുകയായിരുന്നു. മർകസ് സെൻട്രൽ ഉപാധ്യക്ഷൻ, േറഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സൗദി നാഷനൽ കോഓഡിനേറ്റർ, മുഅല്ലിമീൻ ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചുവന്നിരുന്നു.
ഐ.സി.എഫ് നാഷനൽ നേതാക്കളായ നിസാർ കാട്ടിൽ, ബഷീർ ഉള്ളണം എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി. മുഹമ്മദ് കുഞ്ഞി അമാനി, സയ്യിദ് സഫ്വാൻ തങ്ങൾ കൊന്നാര, സൈനുദ്ദീൻ മുസ്ലിയാർ വാഴവറ്റ, സൈനുദ്ദീൻ അഹ്സനി, ഉമർ സഅദി, കോയ സഖാഫി, സലിം പാലച്ചിറ, അഹ്മദ് നിസാമി, അൻവർ കളറോഡ്, മുസ്തഫ കാരിക്കുളം, ശിഹാബ് കാരിക്കുളം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.