സ​തീ​ശ​ൻ

ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ച്ചു

റി​യാ​ദ്: ഹൃ​ദ​യ​സ്​​തം​ഭ​നം മൂ​ലം റി​യാ​ദി​ൽ മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വ​യ​നൂ​ർ കോ​ല​യാ​ട്, ത​മ്പു​രു നി​വാ​സി​ൽ പി.​ബി. സ​തീ​ശ​െൻറ (48) മൃ​ത​ദേ​ഹ​മാ​ണ് നാ​ട്ടി​ൽ എ​ത്തി​ച്ച​ത്. റി​യാ​ദി​ൽ​നി​ന്ന് 200 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള താ​ദി​ഖി​ലാ​ണ്‌ സ​തീ​ശ​ൻ മ​രി​ച്ച​ത്. 10 വ​ർ​ഷ​മാ​യി താ​ദീ​ഖി​ൽ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. റി​യാ​ദ് കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ആ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഭാ​ര്യ​യും ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും നാ​ട്ടി​ലാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.