‘ദ ബി സ്കൂൾ ഇന്റർനാഷനൽ’ സാരഥികൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: 18 വർഷത്തോളമായി സൗത്ത് ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദ ബി സ്കൂൾ ഇന്റർനാഷനൽ’ ജിദ്ദയിലും പ്രവർത്തനം ആരംഭിക്കുന്നതായി കമ്പനി സാരഥികൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബിസിനസുകാർക്ക് അവരുടെ ബിസിനസ് ഉന്നതങ്ങളിലെത്തിക്കുക, സിസ്റ്റം ബില്‍ഡ് ചെയ്യുക, കോർ ടീം ബിൽഡിങ് തുടങ്ങി തങ്ങളുടെ ബിസിനസിനെ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കുന്നതിനായി നിലവിൽ ബിസിനസ് ചെയ്തുകൊണ്ടിരിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വിവിധ പരിശീലനമാണ് ‘ദ ബി സ്കൂൾ ഇന്റർനാഷനലി’ലൂടെ ലഭ്യമാക്കുക.
കേരളത്തിൽ കോട്ടക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ ബി ഇന്റർനാഷനൽ സ്കൂളിന്റെ എക്സിക്യൂട്ടിവ് പി.ജി.ഡി.ബി.എം പ്ലസ് എം.ബി.എ പ്രോഗ്രാം ഇനി ജിദ്ദയിലും പ്രയോജനപ്പെടുത്താമെന്ന് സാരഥികൾ അറിയിച്ചു.കമ്പനി ഓഫീസ് ലോഞ്ചിങ്ങും ബിസിനസുകാർക്ക് വേണ്ടിയുള്ള ലീഡർഷിപ് ട്രെയ്നിങ്ങും ഇന്ന് (തിങ്കൾ) ജിദ്ദയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽവെച്ച് നടക്കും.
ഇന്റർനാഷനൽ ബിസിനസ് ട്രെയ്നറും ബി സ്കൂൾ അക്കാദമി ഡീനുമായ ഫൈസൽ പി.സയിദ് നയിക്കുന്ന സൗജന്യ ലീഡർഷിപ് വർക്ക്ഷോപ് സെക്ഷനിലേക്ക് ബിസിനസ് ഉടമകളെ പ്രത്യേകം ക്ഷണിക്കുന്നതായി സാരഥികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0550557601, 0567573876 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദ ബി സ്കൂൾ ഇന്റർനാഷനൽ സ്ഥാപകനും എക്സിക്യൂട്ടിവ് ഡയറക്ടറുമായ ശിഹാബുദ്ദീൻ പന്തക്കാടൻ, ഓപ്പറേഷൻ ഡയറക്ടർ പി.ടി അജിൽ മുഹദ്, സൗദി ഡയറക്ടർമാരായ കെ.ടി മുഹമ്മദ് യൂനുസ്, നജീബ് മുസ് ലിയാരകത്ത്, അലുംനി അംഗം അലി അബ്ദുല്ല എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.